'റീസൈക്കിൾ കേരള'യിലുടെ കണ്ടെത്തിയ തുക ദുരിതാശ്വാസ നിധിക്ക് കൈമാറി ഡിവൈഎഫ്ഐ പ്രവർത്തകർ

കൈത്തറിമുണ്ട് ചലഞ്ച്, കരിമീൻ ചലഞ്ച്, ചെമ്മീൻ ചലഞ്ച് എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ കണ്ടെത്തിയ 81,25,806 രൂപയാണ് കൈമാറിയത്

News18 Malayalam | news18-malayalam
Updated: July 2, 2020, 2:01 PM IST
'റീസൈക്കിൾ കേരള'യിലുടെ കണ്ടെത്തിയ തുക ദുരിതാശ്വാസ നിധിക്ക് കൈമാറി ഡിവൈഎഫ്ഐ പ്രവർത്തകർ
കൈത്തറിമുണ്ട് ചലഞ്ച്, കരിമീൻ ചലഞ്ച്, ചെമ്മീൻ ചലഞ്ച് എന്നിവയുൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ കണ്ടെത്തിയ 81,25,806 രൂപയാണ് കൈമാറിയത്
  • Share this:
കൊല്ലം:  ജില്ലയിൽ ഡിവൈഎഫ്ഐ   റീ സൈക്കിൾ കേരളയിലൂടെ കണ്ടെത്തിയ 81,25,806 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറി. ജില്ലയിലെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

പാഴ് വസ്തുകൾ ശേഖരിക്കുന്നതിനൊപ്പം മഴക്കാലപൂർവ ശുചീകരണവും നടന്നു. ജില്ലയിലെ പ്രധാന ജല സ്രോതസ്സുകളായ അഷ്ടമുടി കായലിൽ നിന്നും കല്ലടയാറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ശുചീകരണ ലോഷനും സാനിറ്റൈസറും നിർമിച്ചു വിപണനം നടത്തി. ലോക്ക്ഡൗൺ ഘട്ടത്തിൽ  ഏരിയ കമ്മിറ്റികൾ നടത്തിയ ലോക്ക് ആർട്സിന്റെ ഭാഗമായി ലഭിച്ച കലാസൃഷ്ടികൾ നൽകി ലഭിച്ച പണവും റീസൈക്കിൾ കേരളയുടെ ഭാഗമായി.

TRENDING:Tamil Nadu Custodial Deaths | എസ് ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ [NEWS]മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS] Viral | മൃതദേഹങ്ങൾ റോഡിൽ വലിച്ചിഴച്ച് മണ്ണുമാന്തി ഉപയോഗിച്ച് മറവ് ചെയ്ത് ആരോഗ്യപ്രവര്‍ത്തകർ; മനുഷ്യത്വം മരവിപ്പിച്ച് കോവിഡ് [NEWS]
കൈത്തറിമുണ്ട് ചലഞ്ച്, കരിമീൻ ചലഞ്ച്, ചെമ്മീൻ ചലഞ്ച് എന്നിവയിലൂടെയും പണം കണ്ടെത്തി. കാർഷിക ഉൽപ്പന്ന വിപണനത്തിലൂടെയും ഡിവൈഎഫ്ഐ പ്രവർത്തകയുടെ അധ്വാനത്തിലൂടെയും ലഭിച്ച പണം റീസൈക്കിൾ കേരളയിലേക്ക് കൈമാറിയിട്ടുണ്ട്. പാഴ് മരങ്ങൾ ശേഖരിച്ചു വിറ്റത് അടക്കം വിവിധ മാർഗങ്ങൾ ഉപയോഗപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി എ എ റഹീം തുക സ്വീകരിച്ചു. ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു, പ്രസിഡന്റ്‌ ശ്യാംമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ഗോപിലാൽ, കെ പ്രദീപ്, കെ എസ് ബിനു, ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സുധീർ എന്നിവർ പങ്കെടുത്തു.
First published: July 2, 2020, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading