• HOME
 • »
 • NEWS
 • »
 • kerala
 • »
 • കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം

പാമ്പിനെ പിടിച്ച് നിൽക്കുകയായിരുന്നതിനാൽ ബിനുവിന് പ്രാഥമിക ചികിത്സ നല്കുവാനോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല.

 • Last Updated :
 • Share this:
  കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ ഏല്‍പ്പിക്കാന്‍ കാത്തുനിന്ന യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ - 34 ഉദയഗിരി നാലുസെന്‍റ് കോളനിയിലെ ആശാഭവനിൽ സി കെ ബിനു (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കരവാളൂർ പഞ്ചായത്തിലെ മാത്ര കലുങ്ങുംമുക്ക് ഏലായിലെ തോട്ടിലായിരുന്നു സംഭവം. തൊളിക്കോട്ടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുംവഴി ബിനു കാൽ കഴുകാൻ തോട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റതെന്നാണ് പരിസരവാസികൾ പറയുന്നത്.

  കടിയേറ്റ ഉടന്‍ തന്നെ ഫോണിലെ ടോർച്ചിന്റെ സഹായത്തോടെ മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്. അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് അംഗങ്ങൾ 20 മിനിറ്റിനകം സ്ഥലത്തെത്തി. ഇവർ വരുന്നത് വരെയും ബിനു പാമ്പിനെയും പിടിച്ച് നിൽക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി.

  വനപാലകർ പോയതിന് ശേഷം ബിനുവിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് രാത്രി 10ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാമ്പിനെ പിടിച്ച് നിൽക്കുകയായിരുന്നതിനാൽ ബിനുവിന് പ്രാഥമിക ചികിത്സ നല്കുവാനോ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ സാധിച്ചില്ല. ഇക്കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.

  Also read - Omicron| 'ഒമിക്രോൺ എല്ലാവരേയും കൊല്ലും'; ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത്

  പരേതരായ കരുണാകരന്റെയും രാധയുടെയും മകനായ ബിനു എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. അവിവാഹിതനാണ്. സഹോദരങ്ങൾ: ബിജു, ബിന്ദു. ഉദയഗിരിയിലെ വീടുപണി പൂർത്തിയാകാത്തതിനാൽ ഇടയ്ക്ക് മാത്രയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസമെന്ന് ബന്ധുക്കൾ പറഞ്ഞു. പിടികൂടിയ പാമ്പിനെ വനപാലകർ കാട്ടിൽ വിട്ടു.

  Also read- 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം'; മന്ത്രി കെ രാധാകൃഷ്ണൻ

  ഇനി മദ്യം വാങ്ങുമ്പോൾ പരാതി വേണ്ട; ബ്രാൻഡും വിലയും നോക്കി വാങ്ങാൻ സ്ക്രീൻ വരുന്നു

  തിരുവനന്തപുരം: ബീവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വിലവിവരങ്ങളും സ്റ്റോക്ക്‌ വിവരങ്ങളും എളുപ്പത്തിൽ അറിയാ൦. കൗണ്ടറിന് പുറത്ത് സ്ഥാപിക്കുന്ന ഇലക്ട്രോണിക് ബോർഡിലൂടെയാകും ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുക. മദ്യനിർമാണ കമ്പനികളുടെ താത്പര്യമനുസരിച്ച് ബീവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വിൽക്കുന്നത് ഒഴിവാക്കാനാണ് നടപടി.

  Also read- Kerala Rains | ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

  സ്ക്രീൻ വരുന്നതോടെ ഇഷ്ടമുള്ള മദ്യ ബ്രാൻഡ് തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് കഴിയും. സംസ്ഥാനത്തെ മുഴുവൻ ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലും ഇത്തരത്തിൽ സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് എംഡി ശ്യം സുന്ദർ അറിയിച്ചു.

  ഇലക്ട്രോണിക് സ്‌ക്രീനുകൾ ഒരുക്കുന്ന സംവിധാനത്തിന് പുറമേ ബാറുകൾക്ക് ഇഷ്ടമുള്ള മദ്യം വാങ്ങുന്നതിനുള്ള ഓൺലൈൻ സംവിധാനവും ഉടൻ ആരംഭിക്കും.
  Published by:Naveen
  First published: