• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു; പിന്നാലെ യുവാവും ആത്മഹത്യ ചെയ്ത നിലയിൽ

Suicide| കൊല്ലത്ത് പ്ലസ്ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു; പിന്നാലെ യുവാവും ആത്മഹത്യ ചെയ്ത നിലയിൽ

ഉടൻ തന്നെ വീട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Share this:
    കൊല്ലം: പള്ളിയ്ക്കൽ മടവൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മടവൂർ ചാങ്ങയിൽക്കോണത്താണ് സംഭവം. പെൺകുട്ടയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

    ഉടൻ തന്നെ വീട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    നാട്ടിലെ ഒരു യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീട്ടുകാർ ഇത് എതിർത്തിരുന്നു. ഈ മനോവിഷമത്തിലാകാം പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.

    അതേസമയം, പെൺകുട്ടിയുടെ മരണ വാർത്ത പ്രചരിച്ചതോടെ കാമുകനെന്നു കരുതുന്ന യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കരുനിലക്കോട് കരിക്കകത്തിൽ വീട്ടിൽ ശ്രീജിത്ത് (23) ആണ് മരിച്ചത്.
    Also Read-പാലക്കാട് പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ കഞ്ചാവ് കലർന്ന മരുന്ന് പിടികൂടി

    മറ്റൊരു സംഭവത്തിൽ, നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
    Also Read-അധ്യാപികയോട് മോശമായി പെരുമാറിയ Nodal officer വിനോയ് ചന്ദ്രന് സസ്പെൻഷൻ

    ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: