• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഭിഭാഷകന്റെ അറസ്റ്റ്:' പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണം'; ഐപിഎസ് അസോസിയേഷൻ

അഭിഭാഷകന്റെ അറസ്റ്റ്:' പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണം'; ഐപിഎസ് അസോസിയേഷൻ

ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാകാത്തതാണെന്ന് അസോസിയേഷൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: കൊല്ലത്തെ പൊലീസ് - അഭിഭാഷക തർക്കത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ച് ഐപിഎസ് അസോസിയേഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി നീതീകരിക്കാനാകാത്തതാണെന്ന് അസോസിയേഷൻ വിമർശിച്ചു.

    കരുനാഗപ്പള്ളി എസ്എച്ച്ഒ ഉൾപ്പെടെ നാല് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസുകാർ കുറ്റക്കാരല്ലെന്ന ഡി. ഐ. ജി യുടെ റിപ്പോർട്ട് തള്ളിയാണ് എ.ഡി.ജി.പി വിജയ് സാഖറെ പൊലീസുകാർക്ക് എതിരെ നടപടി എടുത്തത്. ഇതിനെതിരെയാണ് ഐ പി എസ് അസോസിയേഷൻ രംഗത്തു വന്നത്. ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐപിഎസ് അസോസിയേഷൻ കേരള ചാപ്റ്റർ  ആവശ്യപ്പെട്ടു.

    Also Read- അഭിഭാഷകന്റെ അറസ്റ്റ്: അഭിഭാഷകന്റെ അറസ്റ്റ്: നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ വിധേയമായി സസ്പെൻഷൻ

    മദ്യപിച്ച് വാഹനം ഓടിച്ച് പ്രശ്നമുണ്ടാക്കിയെന്ന കുറ്റത്തിലാണ് കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ 5 ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ ബഹളം വച്ചതോടെ മറ്റ് കുറ്റങ്ങളും ചുമത്തി. എന്നാൽ ജയകുമാറിനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും രംഗത്തെത്തി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങി.

    Also Read- 'പൊതുജനത്തിന് ശല്യമായ ആളെ കസ്റ്റഡിയിലെടുത്തതിന് സസ്പെൻഷൻ ആത്മവീര്യം ചോർത്തുന്നു': കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

    ഇങ്ങിനെ അഭിഭാഷകരും പൊലീസും രണ്ട് ചേരിയായി ഏറ്റുമുട്ടുന്നതിനിടെയാണ് പൊലീസുകാർക്കെതിരായ നടപടി. കരുനാഗപ്പള്ളി എസ്. എച്ച്. ഒ ജി. ഗോപകുമാർ , എസ്. ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് എസ്. ഐ ഫിലിപ്പോസ്, സി.പി. ഒ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഭിഭാഷകരുടെ പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാനാണ് നടപടിയെന്നും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി തുടർ അന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

    Also Read- 'തങ്ങൾക്ക് എന്തോ പ്രത്യേക പ്രിവിലേജ് ഉണ്ടെന്ന് ധരിക്കുന്ന ചില വിഭാഗങ്ങളുടെ ഈഗോയാണ് പോലീസിന് മുന്‍പില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്'

    എന്നാൽ നടപടിക്കെതിരെ സേനയിൽ പ്രതിഷേധം ശക്തമായി. നടപടി നീതികരിക്കാനാവാത്തതെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഐ.പി. എസ് അസോസിയേഷൻ വാർത്താകുറിപ്പിറക്കി. അഭിഭാഷകർ ആരോപിക്കും പോലെ മർദനം ഉണ്ടായിട്ടില്ലെന്നായിരുന്നു ഡി. ഐ. ജിയുടെ അന്വേഷണ റിപ്പോർട്ട്. ആരോപണ വിധേയനായ സി. ഐ ഗോപകുമാർ ആ സമയം സ്ഥലത്തില്ലായിരുന്നെന്നും കണ്ടെത്തിയിരുന്നു.

    അതിനാൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പിയും നിർദേശിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് വിജയ് സാഖറെയുടെ നടപടി. അഭിഭാഷകരുടെ സമ്മർദത്തിന് മുന്നിൽ നിരപരാധികളായ പൊലീസുകാരെ എ.ഡി.ജി.പി ബലിയാടാക്കിയെന്നാണ് വ്യാപക വിമർശനം.
    Published by:Naseeba TC
    First published: