നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  സ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  കൊല്ലം തുളസി

  കൊല്ലം തുളസി

  • Share this:
   കൊച്ചി : നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. കൊല്ലം പ്രിൻസിപ്പള്‍സ് സെഷൻസ് കോടതിയും നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

   ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്ന് കൊല്ലം തുളസി

   യുവതീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലം തുളസി സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു പ്രസ്താവന. സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നും പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും ഇയാൾക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടു.

   ശബരിമല:അഞ്ചു പേര്‍ക്ക് എതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

   സുപ്രീം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ നടത്തിയ പ്രസംഗമാണെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്. ഇതിനെ രാഷ്ട്രീയ പ്രസംഗമായി കാണാൻ ആവില്ലെന്ന് അറിയിച്ച കോടതി ഇത്തരം പ്രസംഗങ്ങൾക്ക് ശേഷമാണ് നാട്ടിൽ പലതും സംഭവിക്കുന്നതെന്നും വ്യക്തമാക്കി. ഹൈക്കോടതി.അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി കൊല്ലം തുളസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

   First published: