നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിന്റെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

    കോങ്ങാട് എംഎൽഎ കെ.വി. വിജയദാസിന്റെ നില അതീവ ​ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

    കോവിഡ് പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11നാണ് വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തി നേടിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.

    കെ വി വിജയദാസ് എംഎൽഎ

    കെ വി വിജയദാസ് എംഎൽഎ

    • Share this:
      തൃശൂ‍ർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡ് പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11നാണ് വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തി നേടിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.

      Also Read- 'മൂന്നു കോടി ആരോഗ്യപ്രവർത്തകരുടെ വാക്സിനേഷൻ ചെലവ് കേന്ദ്രം വഹിക്കും'; പ്രധാനമന്ത്രി

      സിടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശൂർ മെഡിക്കൽ കോളജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് ന്യൂറോ സർജൻമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നും എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

      Also Read- Hotspots | സംസ്ഥാനത്ത് പുതിയതായി ഒരു ഹോട്ട് സ്പോട്ട് കൂടി

      സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.
      Published by:Rajesh V
      First published: