വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്ത സ്ത്രീകളെ ശബരിമല കയറ്റിയതിനെതിരായ വിലയിരുത്തലാകും കോന്നി ഫലം: പി മോഹൻ രാജ്

ആചാര ലംഘനം നടത്താന്‍ തുനിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു

news18-malayalam
Updated: October 2, 2019, 4:13 PM IST
വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്ത സ്ത്രീകളെ ശബരിമല കയറ്റിയതിനെതിരായ വിലയിരുത്തലാകും കോന്നി ഫലം: പി മോഹൻ രാജ്
ആചാര ലംഘനം നടത്താന്‍ തുനിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു
  • Share this:
കോന്നി: വീട്ടില്‍ കയറ്റാന്‍ പോലും കൊള്ളാത്ത സ്ത്രീകളെ ശബരിമല കയറ്റിയ സർക്കാരിനെതിരായ വിലയിരുത്തലാകും കോന്നി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി മോഹന്‍ രാജ്.  പത്തനംതിട്ട പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച സ്ഥാനാർഥികളുടെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻരാജ്.

വിശ്വാസത്തെ തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വീട്ടിൽ പോലും കയറ്റാൻ കൊള്ളാത്ത സ്ത്രീകളെയാണ് ശബരിമലയിൽ കയറ്റിയത്. അതിനെതിരെ ജനവികാരമുണ്ടാകുമെന്നും മോഹൻ രാജ് പറഞ്ഞു.

ആചാര ലംഘനം നടത്താന്‍ തുനിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി കെ സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി അനുകൂലമല്ലെങ്കില്‍  നിയമനിര്‍മ്മാണം നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് ഇടതു സ്ഥാനാർഥി  ജനീഷ് കുമാറും പ്രതികരിച്ചു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്ക് ശബരിമല ദർശനം നടത്താം; എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ

First published: October 2, 2019, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading