തിരുവനന്തപുരം: ശബരിമലതന്നെയായിരിക്കും കോന്നിയിലെയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് മത്സരത്തിന് ഇറങ്ങിയത്. ജനങ്ങള്‍ക്കിടയില്‍ ഭരണപക്ഷത്തോടുള്ള വികാരവും, പ്രതിപക്ഷത്തോടുള്ള അവമതിപ്പും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും കഴിവുകേട് തെരഞ്ഞെടുപ്പില്‍ തുറന്നുകാട്ടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
കോന്നി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജ് (യു.ഡി.എഫ്) ജെനീഷ് കുമാർ (എൽ.ഡി.എഫ്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ബി.ജെ.പി സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ രംഗത്തെത്തിയതോടെ കോന്നിയിൽ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.