നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹം

  BREAKING: സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹം

  കഴിഞ്ഞ ദിവസമാണ് കോന്നി സ്വദേശിയായ ഈട്ടിമൂട്ടില്‍ റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   പത്തനംതിട്ട: സൗദി അറേബ്യയില്‍ മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് വിദേശവനിതയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീഖിന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം എത്തിച്ചത്. സംസ്‌കാരചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മാറിയെത്തിയ വിവരം ബന്ധുകള്‍ക്ക് മനസിലാവുന്നത്.

   കഴിഞ്ഞ ദിവസമാണ് കോന്നി സ്വദേശിയായ ഈട്ടിമൂട്ടില്‍ റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് സൗദി എയര്‍ലെന്‍സിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. രാവിലെ മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മൃതദേഹം മാറിയെന്ന കാര്യം മനസിലായത്.

   Also Read:  രാജ്യത്ത് അംഗീകാരമില്ലാത്ത രജിസ്റ്റേഡ് പാര്‍ട്ടികള്‍ 2301; രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

   തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറയിച്ച ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

   First published:
   )}