തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ (Koodalmanikyam temple) നർത്തകി വി പി മൻസിയക്ക് (Mansiya) അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ ക്ഷേത്രതന്ത്രി പ്രതിനിധി രാജിവെച്ചു. ഭരണസമിതിയിൽ നിന്നാണ് തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട് രാജിവെച്ചത്. മൻസിയക്ക് അവസരം നിഷേധിച്ചതില്‍ ക്ഷേത്ര ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്.
പരമേശ്വരന്‍ നമ്പൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്റെ പ്രതികരണം. ആരോഗ്യപ്രശ്‌നങ്ങളാലാണ് രാജിയെന്ന് കത്തില്‍ പറയുന്നു. ബുധനാഴ്ച ക്ഷേത്രം തന്ത്രിമാരുടെ യോഗം ഭരണസമിതി വിളിച്ചുചേര്‍ത്തിട്ടുണ്ട്. തന്ത്രി പ്രതിനിധിയുടെ രാജിയും ഇതില്‍ ചര്‍ച്ചചെയ്യുമെന്നാണ് വിവരം.
Related News-
നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കിഏപ്രില് 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദു ആയത് കൊണ്ടാണ് ക്ഷേത്ര മതിൽക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണമെന്ന് മൻസിയ വ്യക്തമാക്കിയിരുന്നു.
Related News-
Mansiya | 'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്മൻസിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നിരുന്നു. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദേവസ്വം ചെയർമാൻ പ്രദീപ് മേനോന് ഹിന്ദു ഐക്യവേദി നിവേദനം നൽകി.
Related News-
Mansiya | 'പരിപാടി വിലക്കിയത് കലാ സംസ്കാരത്തിന് എതിരായ തീരുമാനം'; മന്‍സിയയ്ക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്മൻസിയക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെ പേരിൽ മൻസിയ എന്ന പ്രതിഭാധനയായ കലാകാരിക്ക് കൂടൽ മാണിക്യക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും
ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തിൽ നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.