നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സയനൈഡ് വാങ്ങിയത് 5000 രൂപയും രണ്ട് കുപ്പി മദ്യവും നല്‍കി: മാത്യുവിന്റെ മൊഴി പുറത്ത്

  സയനൈഡ് വാങ്ങിയത് 5000 രൂപയും രണ്ട് കുപ്പി മദ്യവും നല്‍കി: മാത്യുവിന്റെ മൊഴി പുറത്ത്

  നേരത്തെ പ്രജികുമാർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ കാര്യങ്ങൾ സ്ഥിരീകരിക്കുന്ന മൊഴികൾ തന്നെയാണ് മാത്യുവും നൽകിയിരിക്കുന്നത്.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: അയ്യായിരം രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയാണ് പ്രജികുമാറിൽ നിന്ന് മദ്യം വാങ്ങിയതെന്ന് കൂടത്തായി കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യു. അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. പെരുച്ചാഴിയെക്കൊല്ലാനെന്ന് പറഞ്ഞാണ് സയനൈഡ് ആവശ്യപ്പെട്ടത്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും ഒരുതവണ മാത്രമാണ് പ്രജികുമാർ സയനൈഡ് നൽകിയതെന്നും മാത്യു പറഞ്ഞു. സയനൈഡ് ജോളിക്ക് കൈമാറിയ വിവരം പ്രജി കുമാറിന് അറിയില്ലെന്നും മാത്യു പറഞ്ഞിരുന്നു.

   Also Read-മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവം: വയോധിക ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

   നേരത്തെ പ്രജികുമാർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയ കാര്യങ്ങൾ സ്ഥിരീകരിക്കുന്ന മൊഴികൾ തന്നെയാണ് മാത്യുവും നൽകിയിരിക്കുന്നത്. സ്വർണവിൽപ്പനയിൽ തുടങ്ങിയ സൗഹൃദമാണ് സയനൈഡ് കൈമാറ്റം വരെയെത്തിച്ചത്. പെരുച്ചാഴി കൃഷി നശിപ്പിക്കുന്നതിന് വിഷപ്രയോഗം നടത്തണമെന്ന് പറഞ്ഞായിരുന്നു വിഷം ചോദിച്ചത്. രണ്ട് തവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമെ നൽകിയുള്ളുവെന്നുമായിരുന്നു പ്രജി കുമാറും പറഞ്ഞത്. അയ്യായിരം രൂപയും നിർബന്ധിച്ച് രണ്ട് കുപ്പി മദ്യവുമാണ് സയനൈഡിന് പകരമായി നൽകിയതെന്നും ഇയാൾ പറഞ്ഞു.

   Also Read-സംസ്ഥാന വ്യാപക റെയ്ഡ്: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 12 പേർ ആരൊക്കെ?

   അതേസമയം കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കേസിലെ പരാതിക്കാരനായ റോജോയും അമേരിക്കയിൽ നാട്ടിലെത്തിയിട്ടുണ്ട്.

   First published:
   )}