ഇന്റർഫേസ് /വാർത്ത /Kerala / NEWS18 EXCLUSIVE:റോയി മരിച്ച ശേഷം ജോളിയെ സഹായിച്ചിരുന്നു; ഇത്തരമൊരു കൊടും കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല: വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ

NEWS18 EXCLUSIVE:റോയി മരിച്ച ശേഷം ജോളിയെ സഹായിച്ചിരുന്നു; ഇത്തരമൊരു കൊടും കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല: വെളിപ്പെടുത്തലുകളുമായി അഭിഭാഷകൻ

Ad.George

Ad.George

റോയിയുടെ മരണശേഷമാണ് ജോളിയെ പരിചയപ്പെട്ടത്.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  കോഴിക്കോട്: റോയി മരിച്ച ശേഷം ജോളിയ്ക്ക് താൻ സഹായങ്ങൾ ചെയ്തിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ള അഡ്വ. ജോർജ്ജ് പുതിയാമറ്റം. ഒസ്യത്തുമായി ജോളി ഓഫീസിൽ വന്നിരുന്നു. ഒസ്യത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലായെന്നും ജോർജ് ന്യൂസ് 18 നോട് വ്യക്തമാക്കി. റോയിയുടെ മരണശേഷമാണ് ജോളിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ ജോർജ്ജ്, ജോളിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ പിതാവ് തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്നും പറഞ്ഞു.

  Also Read-റോയിയുടെ മരണം; പോസ്റ്റുമോർട്ടം ചെയ്യുന്നത് ജോളി എതിർത്തെന്ന് അയൽവാസി

  ഇത്തരത്തിലൊരു ക്രൂരകൃത്യം ജോളി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലാ എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇയാള്‍ വ്യക്തമാക്കി. കൂട്ടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് പല ആളുകളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ സംശയനിഴലിലുള്ള ആളുകള്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലുമാണ്. ആ സാഹചര്യത്തിലാണ് ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly