നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി കേസ്: അട്ടിമറി ആരോപണത്തിൽ കൊമ്പുകോർത്ത് പൊലീസും സർക്കാർ അഭിഭാഷകരും; മുഖ്യമന്ത്രിക്ക് പരാതി നൽകി

  കൂടത്തായി കേസ്: അട്ടിമറി ആരോപണത്തിൽ കൊമ്പുകോർത്ത് പൊലീസും സർക്കാർ അഭിഭാഷകരും; മുഖ്യമന്ത്രിക്ക് പരാതി നൽകി

  പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ ജില്ലയിലെ 11 കോടതികളിലെ സർക്കാർ അഭിഭാഷകരാണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

  koodathayi murder

  koodathayi murder

  • Share this:
  കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതകക്കേസിനെ ചൊല്ലി പൊലീസും സർക്കാർ അഭിഭാഷകരും കൊമ്പുകോർക്കുന്നു. കേസ് അട്ടിമറിക്കാൻ ചില സർക്കാർ അഭിഭാഷകർ രഹസ്യ യോഗം ചേർന്നെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെതിരെ സർക്കാർ അഭിഭാഷകർ മുഖ്യമന്ത്രിക്ക് പരാതി നൽകി.

  കോഴിക്കോട്ടെ ചില സർക്കാർ അഭിഭാഷകർ കേസ് അട്ടിമറിക്കാൻ യോഗം ചേർന്നെന്നും പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട റോയ് തോമസിന്റെ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് പ്രചാരണം നടത്തുകയാണെന്നും കാണിച്ച് അന്വേഷണ സംഘത്തലവനും പത്തനംതിട്ട എസ് പിയുമായ കെ ജി സൈമൺ കഴിഞ്ഞ മാസം ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.

  കൊല്ലപ്പെട്ട ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ അഭിഭാഷകനെ പ്രതിചേർത്തതും മുഖ്യ പ്രതി ജോളി ജോസഫ് നിയമോപദേശം തേടിയ അഭിഭാഷകനെ സാക്ഷിയാക്കിയതുമാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചതെന്നും കെ ജി സൈമണിന്റെ റിപ്പോർട്ടിലുണ്ട്. ഇതിനെതിരെയാണിപ്പോൾ അഭിഭാഷകരുടെ പടയൊരുക്കം.
  TRENDING:കോവിഡ് ബാധിച്ചയാൾക്ക് ഗന്ധം അറിയാനുള്ള കഴിവ് നഷ്ടമാകുന്നത് എന്തുകൊണ്ട്? ഉത്തരവുമായി ഗവേഷകർ[NEWS]കൊറോണ കറിയും മാസ്ക് നാനും; പുതിയ കാലത്ത് പുതിയ വിഭവവുമായി റസ്റ്റോറന്റ്[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
  അന്വേഷണത്തിലെ വീഴ്ച്ച മറയ്ക്കാനാണ് പൊലീസ് ഇങ്ങനെയൊരു റിപ്പോർട്ട് നൽകിയതെന്ന് അഭിഭാഷകർ ആരോപിക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ ജില്ലയിലെ 11 കോടതികളിലെ സർക്കാർ അഭിഭാഷകരാണ് പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

  കേസ് അട്ടിമറിക്കാൻ അഭിഭാഷകർ യോഗം ചേർന്നെന്ന പൊലീസ് വാദം ശരിയല്ലെന്ന് സർക്കാർ അഭിഭാഷകർ പറയുന്നു.  പബ്ലിക് പ്രോസിക്യൂട്ടർ പി എൻ ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സമിതി നടത്തിയ അന്വേഷണത്തിൽ പൊലീസ് റിപ്പോർട്ട് ശരിയല്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.
  Published by:Naseeba TC
  First published:
  )}