കൂടത്തായി കൊലപാതകം: കേസില്‍ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റി

ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും.

News18 Malayalam | news18-malayalam
Updated: August 11, 2020, 1:28 PM IST
കൂടത്തായി കൊലപാതകം: കേസില്‍ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റി
koodathayi murder
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ വാദമാണ് ഈ മാസം 14 ന് വീണ്ടും നടക്കുക. ഇരു കേസുകളിലും ജോളിയാണ് മുഖ്യപ്രതി.

റോയ് തോമസ് വധക്കേസില്‍ ജോളിയടക്കം അഞ്ച് പ്രതികളാണുള്ളത്. ജോളിയുടെ സുഹൃത്ത് എം.എസ്. മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, പ്രാദേശിക സിപിഎം നേതാവായിരുന്ന കെ.മനോജ് കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍. കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]
വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നല്കിയത് പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി. സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം.

ഇന്ന് കേസ് പരിഗണിച്ച കോടതി കൂട്ടകൊലപാതക കേസില്‍ പ്രാരംഭ വാദം ഈ മാസം 14 ലേക്ക് മാറ്റുകയായിരുന്നു. റോയ് മാത്യു, സിലി വധം എന്നി കേസുകളിൽ ജോളിയുടെ ജാമ്യപേക്ഷയും ഈ മാസം 14 ന് പരിഗണിക്കും.

കേസിലെ പ്രതികളായ പ്രജികുമാർ, മനോജ് കുമാർ എന്നിവർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കേസിലെ മറ്റ് പ്രതികളായ ജോളിയും എം.എസ് മാത്യുവിനെയും ഇന്ന് ഹാജരാക്കിയില്ല.
Published by: Naseeba TC
First published: August 11, 2020, 1:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading