നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചിട്ടുണ്ടെന്ന് BSNL ഉദ്യോഗസ്ഥൻ ജോൺസൺ

  കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചിട്ടുണ്ടെന്ന് BSNL ഉദ്യോഗസ്ഥൻ ജോൺസൺ

  ജോളിയുടെയും ഷാജുവിന്‍റെയും വിവാഹത്തിന് കൂടത്തായി ലൂർദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാൻ തയ്യാറായിരുന്നില്ല

  ജോളി

  ജോളി

  • News18
  • Last Updated :
  • Share this:
   താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിൽ ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ജോൺസന്‍റെ മൊഴി പുറത്ത്. ജോളിയെ സഹായിച്ചിട്ടുണ്ടെന്ന് ജോൺസൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ജോളിയുടെയും ഷാജുവിന്‍റെയും വിവാഹത്തിന് വ്യാജകത്ത് നൽകി കോടഞ്ചേരി സെന്‍റ് മേരീസ് പള്ളിയെ കബളിപ്പിച്ചെന്നും ജോൺസൺ അന്വേഷണസംഘത്തിന് മുമ്പാകെ സമ്മതിച്ചു.

   ജോളിയുടെയും ഷാജുവിന്‍റെയും വിവാഹത്തിന് കൂടത്തായി ലൂർദ് മാതാ പള്ളി വികാരി കത്ത് കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പളളിയിൽ നിന്ന് ജോളി ലെറ്റർ പാഡ് മോഷ്ടിച്ചു. ജോളിയുടെയും ഷാജുവിന്‍റെയും വിവാഹത്തിന് വ്യാജകത്ത് നല്‍കി. കോടഞ്ചേരി സെന്‍റ് മേരീസ് പള്ളിയില്‍ നല്‍കിയത് വ്യാജ കത്ത് ആയിരുന്നെന്നും ജോൺസൺ അന്വേഷണസംഘത്തിന് മുമ്പാകെ പറഞ്ഞു.

   കൂടത്തായി കൊലപാതക പരമ്പര: അന്ധവിശ്വാസ സാധ്യതകളും പരിശോധിക്കുന്നു; ജ്യോത്സ്യൻ ഒളിവിൽ

   കൂടത്തായി ലൂര്‍ദ് മാതാ വികാരി കത്ത് കൊടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിൽ ആയിരുന്നു ഇത്. ജോളിയുടെയും ഷാജുവിന്‍റെയും വിവാഹത്തിന് വ്യാജകത്ത് നൽകി പളളിക്കാരെ കബളിപ്പിച്ചു. കല്യാണത്തിന് സജീവമായി ഉണ്ടായിരുന്നെന്നും ജോൺസൺ സമ്മതിച്ചു. ഇക്കാര്യം ഇടവകയിലുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും ജോണ്‍സണ്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിനാണ് ജോണ്‍സണ്‍ മൊഴി നല്‍കിയത്.

   First published:
   )}