കൂടത്തായി മരണപരമ്പര: അറസ്റ്റ് നടപടികള്‍ക്കൊരുങ്ങി ക്രൈംബ്രാഞ്ച്
കൊല്ലപ്പെട്ട പൊന്നാമറ്റം ടോമിന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കം നടന്നതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
news18
Updated: October 5, 2019, 9:33 AM IST

കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ
- News18
- Last Updated: October 5, 2019, 9:33 AM IST
കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറു പേർ പലപ്പോഴായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റ് നടപടികൾക്കൊരുങ്ങി ക്രൈംബ്രാഞ്ച്. ഫോറൻസിക് ഫലം വരുന്നതോടെ ഇതിനായുള്ള നടപടികൾ ആരംഭിക്കാനാണ് ആലോചന. കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയതായാണ് വിവരം. വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും.
Also Read-കൂടത്തായിയിലെ മരണങ്ങൾ; ആറുപേരും മരണത്തിന് മുമ്പ് സൂപ്പ് കഴിച്ചു; അന്വേഷണം ഉറ്റബന്ധുവായ സ്ത്രീയിലേക്ക് കൂടത്തായിയില്‍ ഒരു കുടംബത്തിലെ ആറ് പേര് വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചത് കൊലപാതകമാണെന്ന് കണ്ടത്തിയതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനുള്ള ആലോചന തുടങ്ങിയിരിക്കുന്നത്.. ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കകം നടന്ന മരണങ്ങളില്‍ പൊന്നാമറ്റം റോയിയുടെ പോസ്റ്റ് മോര്‍ട്ടം മാത്രമാണ് നടത്തിയിരുന്നത്. സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംശയം തോന്നിയവരെ പൊലീസ് പല തവണ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകും. പ്രദേശവാസികളുടെ ഉള്‍പ്പെടെ മൊഴിയെടുക്കല്‍ തുടരും. കൊല്ലപ്പെട്ട പൊന്നാമറ്റം ടോമിന്റെ സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കം നടന്നതിന്റെ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
Also Read-കൂടത്തായിയിലേത് ആസൂത്രിത കൊലപാതകങ്ങൾ; സൂചന നൽകി റൂറൽ എസ് പി കെ.ജി സൈമൺ
2002 നും 2015 നും ഇടയില്‍ പൊന്നാമറ്റം കുടുംബാംഗങ്ങളില്‍പ്പെട്ട ആറ് പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. ഇതിൽ സംശയം അറിയിച്ച് ടോമിന്റെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഭൗതികാവശിഷ്ടങ്ങളില്‍ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു.. ഒരു മാസത്തിനകം ഇതിന്റെ ഫലം പുറത്തു വരും.
Also Read-കൂടത്തായിയിലെ മരണങ്ങൾ; ആറുപേരും മരണത്തിന് മുമ്പ് സൂപ്പ് കഴിച്ചു; അന്വേഷണം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്