റവന്യു ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ; കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ ജോളിയെ സഹായിച്ചവരുടെ പട്ടിക തയ്യാർ

മുൻ സിപിഎം, ലീഗ് നേതാക്കളും പട്ടികയിൽ

News18 Malayalam | news18-malayalam
Updated: December 19, 2019, 1:46 PM IST
റവന്യു ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ; കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ ജോളിയെ സഹായിച്ചവരുടെ പട്ടിക തയ്യാർ
ജോളി
  • Share this:
കോഴിക്കോട്:  കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക്  പൊന്നാമറ്റത്തെ സ്വത്ത് വകകള്‍ കൈക്കലാക്കാന്‍ സഹായം നല്‍കിയരുടെ പട്ടിക തയാറാക്കി അന്വേഷണസംഘം. ടോം തോമസ് കൊല്ലപ്പെട്ട ശേഷമാണ് പൊന്നാമറ്റത്തെ വീടും ഭൂമിയും സ്വന്തമാക്കാന്‍ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയത്. ഒസ്യത്തില്‍ സാക്ഷികളായുള്ളത് സിപിഎം നേതാവായിരുന്ന കെ മനോജും എന്‍ഐടി ജീവനക്കാരനായ മഹേഷ് കുമാറുമാണ്.

മനോജിനെ രണ്ടാഴ്ച്ച മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. മനോജ് തന്റെ കള്ള ഒപ്പിട്ടാണ് ഒസ്യത്ത് തയാറാക്കിയതെന്ന് മഹേഷ് കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് വീടും ഭൂമിയും ജോളി സ്വന്തമാക്കിയ സംഭവത്തില്‍ അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍  ജയശ്രീ വാര്യര്‍, വില്ലേജ് ഓഫീസര്‍ കിഷോര്‍ഹാന്‍, സുലൈമാന്‍ എന്നിവരെ റവന്യു വകുപ്പ് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Also Read- സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽനിന്ന് പുറത്താക്കിയ നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു

വ്യാജ ഒസ്യത്ത് കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്ന് അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ സി ബിജു പറഞ്ഞു.ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് റവന്യു ഉദ്യോഗസ്ഥെരെയും ചോദ്യം ചെയ്യും. മറ്റൊരാള്‍  കുന്ദമംഗലത്തെ അഭിഭാഷകനാണ്. അഭിഭാഷകന്റെ അടുത്ത് ജോളിയെ എത്തിച്ചത് മുസ്ലിംലീഗ് പ്രാദേശിക നേതാവ്  ഇമ്പിച്ചിമോയിയാണ്. ഒപ്പം ഇസ്മയിലുമുണ്ടായിരുന്നു. ഇസ്മയിലിനെ ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

അറസ്റ്റിലാവുന്നതിന്റെ തലേദിവസം ലീഗ് നേതാക്കളായ ഇമ്പിച്ചിമോയി, ബാവഹാജി എന്നിവരുമായി ഒസ്യത്ത് സംബന്ധിച്ച കാര്യങ്ങള്‍ ജോളി ചര്‍ച്ച ചെയ്തിരുന്നു. ഇമ്പിച്ചി മോയിയെയും ബാവഹാജിയെയും ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജോളിയുമായുള്ള ബന്ധം പുറത്ത് വന്നതോടെ ഇമ്പിച്ചിമോയിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒസ്യത്ത് തന്നെ കാണിച്ചിരുന്നെന്ന് ന്യൂസ് 18നോട് വെളിപ്പെടുത്തിയ കൂടത്തായിയിലെ അഭിഭാഷകന്‍ അഡ്വ. ജോര്‍ജ്ജും പട്ടികയിലുണ്ടെന്നാണ് വിവരം.
Published by: Rajesh V
First published: December 19, 2019, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading