കൂടത്തായി കേസ്: പ്രജുകുമാറിന് മാത്യുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഭാര്യ

പ്രജുകുമാറിന് മാത്യുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും ശരണ്യ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: October 10, 2019, 10:56 AM IST
കൂടത്തായി കേസ്: പ്രജുകുമാറിന് മാത്യുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഭാര്യ
saranya
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രജുകുമാർ നിരപരാധിയാണെന്ന് ഭാര്യ ശരണ്യ. പ്രജുകുമാറിന് കേസിലെ മറ്റൊരു പ്രതി മാത്യുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായും ശരണ്യ പറഞ്ഞു. ജോളിയുമായി പ്രജുകുമാറിന് ബന്ധമില്ലെന്നും ശരണ്യ പറഞ്ഞു. ന്യൂസ് 18 നോടാണ് ശരണ്യ ഇക്കാര്യം പറഞ്ഞത്.

also read:കൂടത്തായി കൊലപാതക പരമ്പര; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

മാത്യു സ്ഥിരമായി കടയിൽ വരാറുണ്ടെന്ന് ശരണ്യ പറഞ്ഞു. സ്വർണ്ണപ്പണിക്കായാണ് എത്താറുളളതെന്നും ശരണ്യ. മാത്യുവിനെക്കുറിച്ച് മോശം അഭിപ്രായം ഇല്ലെന്നും ശരണ്യ വ്യക്തമാക്കി. മാത്യുവിന് സയനൈഡ് നൽകിയോ എന്ന് അറിയില്ലെന്നും കൊടുക്കുമെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.

ജോളിയുമായി പ്രജുകുമാറിന് ബന്ധമില്ല. വാർത്തകളിലൂടെയാണ് ജോളിയെ കുറിച്ച് കേൾക്കുന്നത്- ശരണ്യപറഞ്ഞു. പ്രജുകുമാർ നിരപരാധിയാണെന്നും കേസിലെ സത്യം തെളിയണമെന്നും ശരണ്യ പറഞ്ഞു.
First published: October 10, 2019, 10:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading