കൂടത്തായി: ക്രൈംബ്രാഞ്ച് ചമ‍ഞ്ഞാൽ നിയമ നടപടി നേരിടേണ്ടിവരും; മുന്നറിയിപ്പുമായി പൊലീസ്

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുന്നുവെന്ന പരാതി ലഭിച്ചുവെന്ന് പൊലീസ്

News18 Malayalam
Updated: October 9, 2019, 7:54 PM IST
കൂടത്തായി: ക്രൈംബ്രാഞ്ച് ചമ‍ഞ്ഞാൽ നിയമ നടപടി നേരിടേണ്ടിവരും; മുന്നറിയിപ്പുമായി പൊലീസ്
News18
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് 'സമാന്തര' അന്വേഷണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണില്‍ വിളിച്ച് നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി കെ ജി സൈമണ്‍ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തി കേസന്വേഷണത്തെ ബാധിക്കുമെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന വാര്‍ത്താക്കുറിപ്പില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു.

പൊലിസ് മുന്നറിയിപ്പിന്റെ പൂര്‍ണരൂപം

കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പൊലിസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ചിലര്‍ ഈ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റര്‍വ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചു വരുന്നുണ്ട്.

ഇങ്ങനെയുള്ള പ്രവര്‍ത്തി കേസന്വേഷണത്തെ ബാധിക്കുന്നതിനാലും നിയമവിരുദ്ധമായതിനാലും ഇത്തരം പ്രവര്‍ത്തികളില്‍നിന്നു പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ പൊലീസില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ഐപിഎസ് അറിയിച്ചു.First published: October 9, 2019, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading