കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയും മുഖ്യപ്രതി ജോളിയും രാജ്യാന്തര ശ്രദ്ധയിൽ. പ്രശസ്ത അമേരിക്കൻ ദിനപത്രമായ 'ദി ന്യൂയോർക്ക് ടൈംസ്' ഒരു മുഴുവൻ പേജാണ് കൂടത്തായി വാർത്തക്കായി നീക്കിവെച്ചത്. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'6 Deaths, a Trail of Cyanide and an Indian Widow;s Stunning Confession'എന്ന തലക്കെട്ടോടെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ പത്താം പേജിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സയനൈഡ് സൂപ്പും ആറു മരണങ്ങളും വിരൽ ചൂണ്ടുന്നത് സീരിയൽ കില്ലറിലേയ്ക്ക് എന്ന തലക്കെട്ടോടെ ഓൺലൈനിലും വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടത്തായിയിൽ നിന്ന് ശാലിനി വേണുഗോപാൽ ആണ് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണേഷ്യൻ കറസ്പോണ്ടന്റായ മരിയ ആബി ഹബീബും വാര്‍ത്തയിൽ സഹകരിച്ചിട്ടുണ്ട്. പൊലീസ് വൃത്തങ്ങളെയും കേസിലെ പരാതിക്കാരനായ റോജോയെയും സഹോദരി രെഞ്ചിയെയും ഉദ്ധരിച്ച് വിശദമായ റിപ്പോർട്ടാണ് ന്യൂയോർക്ക് ടൈംസ് നൽകിയിരിക്കുന്നത്.
Also Read- പീഡന പരാതി കൂടുന്നു; ഗേൾസ് സ്കൂളുകളിൽ നിന്ന് 'യുവ അധ്യാപകരെ' ഒഴിവാക്കാൻ രാജസ്ഥാൻ
പൊന്നാമറ്റം തറവാടിന്റെയും പള്ളി സെമിത്തേരിയുടെയും ചിത്രത്തിനൊപ്പം കൂടത്തായി എവിടെയാണെന്ന് വ്യക്തമാക്കുന്ന ഭൂപടവും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജുവലറി ജീവനക്കാരന്‍ മാത്യു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly, Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi, Koodathayi case, Koodathayi deaths, Koodathayi murder