നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി കൊലപാതകം; പരാതിക്കാരൻ റോജോ മൊഴി നല്‌‍കാനെത്തി; ഒപ്പം ജോളിയുടെ മക്കളും

  കൂടത്തായി കൊലപാതകം; പരാതിക്കാരൻ റോജോ മൊഴി നല്‌‍കാനെത്തി; ഒപ്പം ജോളിയുടെ മക്കളും

  കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജു ഇന്നലെ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിൽ പരാതിക്കാരനായ റോജോയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. റോജോയും മറ്റൊരു പരാതിക്കാരിയായ റോജോയുടെ സഹോദരി റെഞ്ചുവും രാവിലെ 10.20 തോടെയാണ് മൊഴി നൽകുന്നതിനായി വടകര റൂറൽ എസ് പി ഓഫീസിലെത്തിയത്.

   also read :'വേശ്യാ പ്രയോഗം': ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജസ്ല മാടശ്ശേരി

   മരിച്ച റോയുടെയും ജോളിയുടെയും മക്കളായ റെമോയും റെനോൾഡും ഇവർക്കൊപ്പം എത്തിയിരുന്നു . എന്നാൽ ഇവരെ പിന്നീട് പയ്യോളി ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിലെ പ്രധാന സാക്ഷികളായ റെഞ്ചുവിന്റെയും റോജോയുടെയും മൊഴി വിചാരണ വേളയിൽ ഏറ്റവും നിർണായകമാകും. അതുകൊണ്ട് തന്നെ വിശദമായ മൊഴിയെടുപ്പാണ് തുടരുന്നത്.

   അതേസമയം വടകര റൂറൽ എസ് പി ഓഫീസിൽ ജോളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കല്ലറ തുറക്കുന്നതിന് മുമ്പ് ജോളി തന്നോട് കുറ്റം സമ്മതിച്ചതായി ഷാജു ഇന്നലെ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ആ സമയങ്ങളിൽ ജോളി അസ്വസ്ഥയായിരുന്നു എന്നുമാണ് മൊഴി. ഷാജുവിന്റെ മൊഴിയെ സംബന്ധിച്ചുള്ള വിവരങ്ങൾ വെച്ചാണ് ജോളിയെ ഇന്ന് ചോദ്യം ചെയ്യുന്നത്.

   വിവാഹത്തിന് മുമ്പ് തന്നെ ഷാജുവും ജോളിയും തമ്മിൽ ബന്ധം ഉണ്ടായിരുന്നു എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജോളിയുടെയും ഷാജുവിന്റെയും സക്കറിയാസിന്റെയും മൊഴികളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നത് അന്വേഷണ സംഘം സമ്മതിക്കുന്നുണ്ട്. എന്നാൽ ജോളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കുമ്പോൾ ചിത്രം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.
   കട്ടപ്പനയിലെ ജോത്സ്യനോട് മൊഴി നൽക്കുന്നതിന് നാളെ വടകരയിൽ എത്താൻ ആവശ്യപ്പെട്ടു.

   First published:
   )}