കൂടത്തായി; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജോളിയെ ആശുപത്രിയിൽ എത്തിച്ചു

രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ജയിലധികൃതര്‍ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

news18-malayalam
Updated: October 8, 2019, 4:35 PM IST
കൂടത്തായി; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജോളിയെ ആശുപത്രിയിൽ എത്തിച്ചു
ഫയൽ ചിത്രം
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ  മുഖ്യപ്രതി ജോളിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിലെത്തിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ജയിലധികൃതര്‍ ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയിലില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ പറയുന്നു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പറഞ്ഞതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്.

Also Read കൂടത്തായി: വെല്ലുവിളി നിറഞ്ഞ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് DGP

വൈദ്യപരിശോധനയ്ക്കു ശേഷം ജോളിയെ ജയിലിലേക്ക് കൊണ്ടു പോയി. നിലവില്‍ ജോളി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് .

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading