നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി: 'പുറത്തുവന്നത് ഒരിക്കലും താങ്ങാനാകാത്ത സത്യം'; റോയിയുടെ സഹോദരിയും മകനും മാധ്യമങ്ങൾക്ക് മുന്നിൽ

  കൂടത്തായി: 'പുറത്തുവന്നത് ഒരിക്കലും താങ്ങാനാകാത്ത സത്യം'; റോയിയുടെ സഹോദരിയും മകനും മാധ്യമങ്ങൾക്ക് മുന്നിൽ

  അന്വേഷണം നന്നായി പുരോഗമിക്കുകയാണെന്നും  സത്യം അറിഞ്ഞെന്നും റെഞ്ചി പറഞ്ഞു

  • Share this:
   കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസും റോയിയുടെയും ജോളിയുടെയും മൂത്തമകൻ റോമോ തോമസും മാധ്യമങ്ങൾക്കു മുന്നിലെത്തി.

   അന്വേഷണം നന്നായി പുരോഗമിക്കുകയാണെന്നും  സത്യം അറിഞ്ഞെന്നും റെഞ്ചി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ കെ.ജി സൈമണ്‍, പി.ആര്‍ ഹരിദാസ് എന്നിവര്‍ക്ക് നന്ദി പറയുന്നുവെന്നും അവര്‍ പ്രതികരിച്ചു.

   ആരെയും തോജോവധം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഒരിക്കലും താങ്ങാനാകാത്ത സത്യമാണ് പുറത്തു വന്നതെന്നും അവർ വ്യക്തമാക്കി. സ്വത്ത് കിട്ടനുള്ള കളിയല്ല. സ്വത്ത് സ്വാഭാവികമായും മക്കൾക്ക് ലഭിക്കുമെന്നും റെഞ്ചി പറഞ്ഞു.

   തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് അറസ്റ്റിലായ ജോളിയുടെ മകൻ റോമോയും പ്രതികരിച്ചു.  എനിക്കിപ്പോൾ തളർന്നിരിക്കാൻ പറ്റില്ല. ഞാൻ തളർന്നാൽ എന്റെ അനിയനും തളരും. എല്ലാത്തിന്റെ പിന്നിലും ദൈവത്തിന്റെ ഒരു കണ്ണുണ്ട്. കൊലപാതകങ്ങൾക്കു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും റോമോ പറഞ്ഞു.

   Also Read കൂടത്തായി: എൻ.ഐ.ടി.പരിസരത്ത് ബ്യൂട്ടീപാർലർ: ജോളി പറഞ്ഞത് അധ്യാപികയെന്ന്

   First published:
   )}