കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ മകനുമായ റോജോ നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അമേരിക്കയില്‍ നിന്നും റോജോ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. റോജോയെ പൊലീസ് സുരക്ഷയിൽ സഹോദരി റെഞ്ചിയുടെ കോട്ടയം വൈക്കത്തെ വീട്ടിലെത്തിച്ചു. അന്വേഷണസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. റോയ് തോമസിന്റെ മരണത്തിൽ സംശയമുന്നയിച്ച് റോജോ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റത്തെ ആറു മരണങ്ങളും കൊലപാതകമാണെന്ന് വ്യക്തമായത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. Also Read ചോദ്യം ചെയ്യലിന് ഹാജരാകാൻ ജോളിയുടെ ഭർത്താവ് ഷാജുവിന് പൊലീസ് നിർദേശം
കോസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോട്ടയത്തെത്തി റോജോയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. മാധ്യമങ്ങളെ കാണരുതെന്ന കർശന നിർദ്ദേശവും റോജോയ്ക്ക് അന്വേഷണ സംഘം നൽകിയിട്ടുണ്ട്. കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജറാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. Also Read പിടിയിലാകുന്നതിന് മുൻപ് ജോളി ഫോൺ ചെയ്തതിന് തെളിവ്; ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.