നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോളി ചതിച്ചു; ജീവിതത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് ഷാജു

  ജോളി ചതിച്ചു; ജീവിതത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് ഷാജു

  "കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം"

  news18

  news18

  • Share this:
   കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ തന്നെ കുരുക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന ആരോപണവുമായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് ചോദിച്ചറിഞ്ഞെന്നും ഷാജു പറഞ്ഞു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാജു.

   ജോളി തന്നെ ചതിക്കുകയായിരുന്നു. ജീവിതത്തില്‍ ജാഗ്രതകുറവുണ്ടായി. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. റോയിയുടെ ബന്ധുക്കളുടെ പ്രസ്താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു പറഞ്ഞു.

   ജോളിക്ക് എന്‍ഐടിക്കു സമീപത്തെ ബ്യൂട്ടി പാര്‍ലറുമായുള്ള ഇടപാടുകളും അറിയില്ല. സാമ്പത്തിക ഇടപാടുകളെപ്പറ്റി ജോളി ഒന്നും പറഞ്ഞിട്ടില്ല. മരിച്ച ആല്‍ഫൈന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതായിരുന്നു. ഭക്ഷണം നെറുകയില്‍ കയറി മരിച്ചതാകാമെന്നാണ് കരുതിയത്.

   ഭാര്യ സിലിക്ക് ജോളിക്കൊപ്പം ചേര്‍ന്നു താന്‍ അന്ത്യചുംബനം നല്‍കിയ ഫോട്ടോയില്‍ തെറ്റായൊന്നുമില്ലെന്നും ഷാജു പറഞ്ഞു.

   Also Read ജോളിയിൽ നിന്നും സി.പി.എം നേതാവ് കൈപ്പറ്റിയത് ഒരു ലക്ഷം രൂപ; ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്    
   First published:
   )}