നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി: വെല്ലുവിളി നിറഞ്ഞ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് DGP

  കൂടത്തായി: വെല്ലുവിളി നിറഞ്ഞ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് DGP

  പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് സംഘം നടത്തുന്നത്.

  ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പര വെല്ലുവിളി വിറഞ്ഞ കേസെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും കേരളത്തിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബെഹ്റ വ്യക്തമാക്കി.വിദഗ്ധരെ ഉൾപ്പെടുത്തിയാകും അന്വേഷണ സംഘം വിപുലമാക്കുക. നിലവിൽ കേസ് അന്വേഷിക്കുന്ന എസ്.പി. കെ.ജി. സൈമണുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

   Also Read-Explainer: കൂടത്തായിയിൽ നേരറിയാൻ ഡിഎൻഎ ടെസ്റ്റ്; എന്താണ് ഡിഎൻഎ പരിശോധന?

   ശാസ്ത്രീയ തെളിവുകളാണ് കേസിൽ വെല്ലുവിളിയാകുന്നതെന്നാണ് ബെഹ്റ വ്യക്തമാക്കിയിരിക്കുന്നത്. സയനൈഡിന്റെ സാന്നിധ്യം തെളിയിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനു വിദേശ സഹായം തേടുമെന്നും അറിയിച്ചിട്ടുണ്ട്. പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് സംഘം നടത്തുന്നത്. റോയിയുടെ സഹോദരൻ റോജോയെ അമേരിക്കയിൽ നിന്ന് വിളിച്ചു വരുത്താനും തീരുമാനിച്ചിട്ടുണ്ട്. .

   കൂടത്തായി: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎൻഎയും പരിശോധിക്കും

   വിവിധ ഏജൻസികളുടെ സഹായത്തോട് കൂടി മാത്രമെ കേസ് തെളിയിക്കാനാവൂ എന്നാണ് കേരളാ പോലീസിന്റെ വിലയിരുത്തൽ. കൊലപാതക സംഭവത്തിൽ ലോക്കൽ പൊലീസിന് ആദ്യ ഘട്ടത്തിൽ വീഴ്ച ഉണ്ടായോയെന്ന് ഇപ്പോള്‍ അന്വേഷിക്കില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. ജോളിക്ക് സയനൈഡ് എങ്ങനെ ലഭിച്ചു എന്നതും തട്ടിപ്പുകൾക്ക് ഉദ്യോഗസ്ഥ സഹായം ലഭിച്ചോയെന്നതും പ്രത്യേകമായി അന്വേഷിക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.

   First published:
   )}