കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.മുരളീധരന് എം.പി. കൂളിമാട് പാലം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് തകര്‍ന്നിരുന്നതെങ്കില്‍ അത് പഞ്ചവടിപ്പാലമായി മാറുമായിരുന്നു. യുഡിഎഫ് കാലത്ത് പാലം തകര്‍ന്നാല്‍ മന്ത്രിയും എല്‍ഡിഎഫ് കാലത്ത് തകര്‍ന്നാല്‍ ഹൈഡ്രോളിക് ജാക്കിയുമാണ് കുറ്റക്കാരനെന്നും മുരളീധരന് പരിഹസിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പരാമര്‍ശം പിന്‍വലിച്ചിട്ടും കേസ് എടുത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമാനരീതിയില്‍ അധിക്ഷേപം നടത്തിയ എം.വി. ജയരാജനെതിരേ കേസില്ലെന്നും മുരളീധരന് വിമര്‍ശിച്ചു.
തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. വികസനം ചര്‍ച്ച ചെയ്താല്‍ സിപിഎമ്മിന്റെ പൊള്ളത്തരം പുറത്തുവരും. കെ-റെയില്‍ നടപ്പാക്കുമെന്ന് പറയുമ്പോള്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- കൂളിമാട് പാലം തകര്‍ന്ന സംഭവം; ബീം സ്ഥാപിക്കുന്ന ദിവസം എഞ്ചിനീയര്‍മാര്‍ കലാമേളയില്‍
മന്ത്രിമാര്‍ ജാതിതിരിച്ച് വോട്ട് ചോദിക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ഭ്രാന്ത് പിടിച്ച പോലെയാണ് പല ഇടത് മുന്നണി നേതാക്കളുടെയും പെരുമാറ്റം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഘട്ടത്തിലും യുഡിഎഫ്.ഇടപെട്ടിട്ടില്ല. അതിജീവിത പരാതി പറഞ്ഞപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. സര്‍ക്കാരിനെ 31-ന് ജനം തൃക്കാക്കരയില്‍ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും മുരളീധരന് പറഞ്ഞു.
ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം : KTDC ജീവനക്കാരന് പിടിയില്‍
കൊച്ചി: തൃക്കാക്കരയിലെ (Thrikkakara By-Election) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ (Dr.Joe Joseph) വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാൾ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹിയാണെന്ന് പോലീസ് അറിയിച്ചു. ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പോലീസിന് കൈമാറും. സംഭവത്തില്‍ തൃക്കാക്കരയിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
സമൂഹമാധ്യമത്തിൽ 3 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഇന്റർനെറ്റ് തിരിച്ചറിയൽ വിവരങ്ങൾ മറയ്ക്കാനുള്ള വിപിഎൻ സംവിധാനം ഉപയോഗിച്ചിരുന്നു. വിഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.