• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police| 'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്

Kerala Police| 'മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കും'; പദ്ധതിയുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ പുതിയ പദ്ധതിയുമായി കേരള പൊലീസ് (Kerala Police). നേരത്തേ നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടര്‍ച്ചയായി കൂട്ട് (Koottu) എന്ന പേരിലാണ് പുതിയ പദ്ധതി.

    മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദിശാബോധം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

    മൊബൈല്‍ ഫോണ്‍ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസും പൊലീസും കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ് പറഞ്ഞു.

    മൊബൈൽ ഫോണിന് അടിമപ്പെട്ട് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കൂട്ട് പദ്ധതിയുമായി പൊലീസ് എത്തുന്നത്.

    കേരള പൊലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു; 'ഓക് പാരഡൈസ്' എന്ന് പേരുമാറ്റി

    2013 സെപ്തംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

    തിരുവനന്തപുരം: കേരള പൊലീസിന്റെ (Kerala Police) ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് (oak paradise) എന്ന ഹാക്കേഴ്സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്.

    2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

    അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവര് പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരിക്കുന്നത്. എൻഎഫ്ടി വിപണനം ആണ് ഇപ്പോൾ അക്കൗണ്ടിലൂടെ നടക്കുന്നത്.
    Published by:Rajesh V
    First published: