• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വപ്‌നഗൃഹത്തില്‍ ഒരുദിനം പോലും താമസിക്കാനായില്ല; അപകടത്തില്‍ മരിച്ച അച്ഛനും മകനും യാത്രാമൊഴി നല്‍കി നാട്

സ്വപ്‌നഗൃഹത്തില്‍ ഒരുദിനം പോലും താമസിക്കാനായില്ല; അപകടത്തില്‍ മരിച്ച അച്ഛനും മകനും യാത്രാമൊഴി നല്‍കി നാട്

നിര്‍മ്മാണം അവസാനഘട്ടത്തിലിരുന്ന വീട്ടിലേക്കാണ് അപകടത്തില്‍ പൊലിഞ്ഞ അച്ഛന്റെയും മകന്റെയും മൃതദേഹമെത്തിയത്.

  • Share this:
    കോതമംഗലം: വാഹനാപകടത്തില്‍(Accident) മരിച്ച പിതാവിനും മകനും കണ്ണീരോടെ വിട നല്‍കി നാട്. ഒരുദിനംപോലും താമസിക്കാത്ത സ്വപ്നഗൃഹത്തില്‍ ഇരുവരുടെയും ചലനമറ്റ ശരീരങ്ങള്‍ അവസാനമായെത്തിയപ്പോള്‍ നാടാകെ കണ്ണീരിലായി. നിര്‍മ്മാണം അവസാനഘട്ടത്തിലിരുന്ന വീട്ടിലേക്കാണ്  അപകടത്തില്‍ പൊലിഞ്ഞ അച്ഛന്റെയും മകന്റെയും മൃതദേഹമെത്തിയത്.

    ദേശീയപാതയില്‍ അയ്യങ്കാവില്‍ ബുധനാഴ്ച പുലര്‍ച്ചയക്കായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍(Car) മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

    Also Read-Accident | കാര്‍ മരത്തില്‍ ഇടിച്ചുകയറി വിനോദയാത്രയ്ക്കു പോയ കുടുംബത്തിലെ അച്ഛനും മകനും മരിച്ചു

    അരൂക്കുറ്റി പഞ്ചായത്ത് 7-ാംവാര്‍ഡ് കുറുവഞ്ചംകാട്ട് അബൂബക്കര്‍ (70), മകന്‍ ഷെഫീക്ക്( 32) എന്നിവരാണ് മരിച്ചത്. ഇരുവരയെും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുടുംബത്തോടൊപ്പം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

    Also Read-Suicide | ഓട്ടോഡ്രൈവര്‍ സുഹൃത്തിന്റെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

    കാര്‍ ഡ്രൈവര്‍ മേക്കാച്ചിലില്‍ സിദ്ദിഖ്, മരിച്ച അബുവിന്റെ ഭാര്യ സീനത്ത് (62), ഷഫീഖിന്റെ ഭാര്യ സൂഫില(28), അനീസ(36), മുഹമ്മദ് സ്വാന്‍(14), സുല്‍ഫിക്കര്‍(20), അഷ്‌കര്‍ എന്നിവരെ പരിക്കുകളോടെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസം മുന്‍പായിരുന്നു ഷെഫീക്കിന്റെ വിവാഹം.

    Also Read-എട്ടു കോടി രൂപയുടെ ജപ്തി തടയാൻ ആക്രമണവും നായ്ക്കളും; നാലു വർഷമായിട്ടും നടപടി പൂർത്തിയാക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ

    വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ കെ.പി. അബു ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. മുന്‍പുണ്ടായിരുന്ന വീട് വിറ്റശേഷം വാടകയ്ക്ക് താമസിച്ച വരികയായിരുന്നു.
    Published by:Jayesh Krishnan
    First published: