കോതമംഗലം പള്ളി; സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി

പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറാൻ ഉള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: March 18, 2020, 12:22 PM IST
കോതമംഗലം പള്ളി; സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി
കേരള ഹൈക്കോടതി
  • Share this:
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആണ്.

പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ്‌ സഭയ്ക്ക് കൈമാറാൻ ഉള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് നിർദേശിക്കാൻ കോടതികൾക്ക് അധികാരമുണ്ട്.

BEST PERFORMING STORIES:രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 147 ആയി; സൈനികനും രോഗബാധ [NEWS] ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുതെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ് [NEWS]യെസ് ബാങ്ക് ഇന്നുമുതൽ പ്രവർത്തനം പുനഃരാരംഭിക്കും [NEWS]

1934ലെ ഭരണഘടന അനുസരിച്ച് വേണം കോതമംഗലം പള്ളിയുടെ ഭരണം നിർവഹിക്കപ്പെടേണ്ടത് എന്നും ഹൈക്കോടതി ചൂണ്ടി കാട്ടി. സുപ്രീംകോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നൽകാൻ ഉള്ള ഹൈക്കോടതി വിധി എന്ന സർക്കാർ വാദവും കോടതി തള്ളി.

ഓർത്തഡോക്സ്‌ വികാരിക്ക് യോഗ്യത ഇല്ലെന്ന വാദത്തിലും കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി
First published: March 18, 2020, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading