• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റം: സ്റ്റേ കാലവധി കഴിഞ്ഞു; ജോയ്‌സ് ജോര്‍ജിന് വീണ്ടും സബ് കളക്ടറുടെ നോട്ടീസ്

കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റം: സ്റ്റേ കാലവധി കഴിഞ്ഞു; ജോയ്‌സ് ജോര്‍ജിന് വീണ്ടും സബ് കളക്ടറുടെ നോട്ടീസ്

ജനുവരി പത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയില്‍നിന്ന് ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്.

malayalam.news18.com

malayalam.news18.com

  • News18
  • Last Updated :
  • Share this:
    തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റത്തില്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന് നോട്ടീസ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജാണ് എം.പിക്ക് നോട്ടീസ് നല്‍കിയത്.

    ജനുവരി പത്തിന് എം.പിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയില്‍നിന്ന് ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്.

    Also Read തലശേരിയില്‍ ബോംബ് സ്ഫോടനം: 3 പേര്‍ക്ക് പരുക്ക്

    കൈവശാവകാസ രേഖ കാണിക്കാന്‍ എം.പി തയാറാകാത്തതിനെ തുടര്‍ന്ന് മുന്‍ സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പട്ടയം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജോയ്‌സ് ജോര്‍ജിന്റെ പരാതിയില്‍ സബ്കളക്ടറുടെ നടപടി ജില്ലാ കളക്ടര്‍മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇതിനെതിരേ ജോയ്സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സബ്കളക്ടര്‍ രേണു രാജ് ജനുവരിയില്‍ എം.പിക്ക് നോട്ടീസ് നല്‍കിയത്. ഇതിനെതിരെയാണ് എം.പി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.

    First published: