• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷാഹിറിന്‍റെ മരണം: കോട്ടക്കലിലേത് ദുരഭിമാനക്കൊലപാതകം കൂടിയാണ്

ഷാഹിറിന്‍റെ മരണം: കോട്ടക്കലിലേത് ദുരഭിമാനക്കൊലപാതകം കൂടിയാണ്

പത്താം തീയതി രാത്രി നാട് മുഴുവൻ നബിദിനാഘോഷത്തിൽ മുഴുകിയ നേരം, ഷാഹിറിനെ ബാവയും സുഹൃത്തുക്കളും കൈകാര്യം ചെയ്തതോടെ ഷാഹിറിന് ഒന്ന് മനസിലായി, തന്റെ പ്രണയം സഫലമാവില്ല. മർദ്ദനത്തേക്കാൾ ഷാഹിറിനെ വേദനിപ്പിച്ചത് അക്കാര്യം ആയേക്കാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചൊവ്വാഴ്ച പുലർച്ചെ മരണത്തിലേക്ക് ആഴുമ്പോൾ ഷാഹിറിന് 22 വയസ് മാത്രം. മനസിൽ അവസാന നിമിഷവും പ്രിയപ്പെട്ടവളുടെ മുഖവും നിറഞ്ഞിട്ടുണ്ടാകും. പ്രണയം അത്രമേൽ തീവ്രമായിരുന്നു, അതിന് അവളുടെ വീട്ടുകാരും നാട്ടുകാരും നൽകിയ ശിക്ഷയാകട്ടെ തീവ്രതയേറിയതും. അവളെ സ്വന്തമാക്കുക മാത്രമായിരുന്നു അവന്റെ ആഗ്രഹം. സമുദായമല്ല ഇവർക്കിടയിൽ മതിലായത്, മറിച്ച് കുടുംബ പശ്ചാത്തലമായിരുന്നു.

വർഷങ്ങൾക്ക് മുൻപ് നിലമ്പൂർ എലുമ്പിലാക്കോട് നിന്നും കോട്ടക്കലിലേക്ക് വന്നതാണ് ഷാഹിറിന്റെ മാതാപിതാക്കളായ ഹൈദരലിയും ഷൈലജയും. കൂലിപ്പണി എടുത്തും കടകളിൽ ജോലി ചെയ്തുമൊക്കെയാണ് ഇവർ കുടുംബം പുലർത്തിയത്. പെണ്മക്കളുടെ വിവാഹം കൂടി കഴിഞ്ഞതോടെ കടബാധ്യതകളേറെ. ഈ സാഹചര്യത്തിൽ വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിലേക്ക് മകളെ ഇറക്കിവിടാൻ ബാവയുടെ കുടുംബം തയ്യാറായിരുന്നില്ല. മുൻപ് പൊലീസ് സ്റ്റേഷനിൽ വരെ പ്രശ്നം എത്തിയപ്പോഴും പിന്നീട് മഹല്ല് കമ്മിറ്റിക്ക് മുൻപിൽ ഈ പ്രശ്നം വീണ്ടും അവതരിപ്പിച്ചപ്പോഴും ഷാഹിറിന് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ. പ്രായപൂർത്തിയായാൽ, 18 കഴിഞ്ഞാൽ അവളെ എനിക്ക് വിവാഹം കഴിച്ചു നൽകാമോ? ആ ചോദ്യത്തിന് അപ്പോഴൊന്നും ബാവയും കു​ടുംബവും വ്യക്തമായ ഉത്തരം നൽകിയില്ല.

പക്ഷെ പത്താം തീയതി രാത്രി നാട് മുഴുവൻ നബിദിനാഘോഷത്തിൽ മുഴുകിയ നേരം, ഷാഹിറിനെ ബാവയും സുഹൃത്തുക്കളും കൈകാര്യം ചെയ്തതോടെ ഷാഹിറിന് ഒന്ന് മനസിലായി, തന്റെ പ്രണയം സഫലമാവില്ല. മർദ്ദനത്തേക്കാൾ ഷാഹിറിനെ വേദനിപ്പിച്ചത് അക്കാര്യം ആയേക്കാം. അതുകൊണ്ടാകാം കൂടുതൽ ചിന്തിക്കാതെ തിരിച്ചുവരാനാരാനാകാത്ത ലോകത്തേക്ക് അവൻ പോയതും.

പക്ഷെ അപ്പോഴും ഒരു ചോദ്യം കൂടി ഉയരുന്നു. പാതിരാത്രി പിന്നിട്ട ആ സമയത്ത് ഷാഹിറിന് എവിടെ നിന്നും വിഷം ലഭിച്ചു??? അല്ലെങ്കിൽ ഇത്തരം ഒരു സാഹചര്യം അവൻ മുൻകൂട്ടി കണ്ടിരുന്നോ?? ഉത്തരം എന്തായാലും ആൾക്കൂട്ടനീതിക്ക് ഇരയായ ആ ചെറുപ്പക്കാരൻ സമൂഹ മനസാക്ഷിക്ക് മുൻപിൽ ഒരു വേദനയാണ്.
First published: