• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോട്ടയത്ത് സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; തട്ടിപ്പ് കണ്ടെത്തിയിട്ടും ക്രിമിനല്‍ നടപടികള്‍ ഇല്ല

കോട്ടയത്ത് സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; തട്ടിപ്പ് കണ്ടെത്തിയിട്ടും ക്രിമിനല്‍ നടപടികള്‍ ഇല്ല

കോട്ടയം ജില്ലയിൽ ഭരണകക്ഷിയായ സിപിഎം നേതൃത്വം നൽകിയ ബാങ്ക് ആണ് വെള്ളൂരിലേത്. ഇവിടെ സിപിഎം ഭരണസമിതി തട്ടിപ്പ് നടത്തിയത് 44 കോടി രൂപയ്ക്കാണ്

News18 Malayalam

News18 Malayalam

 • Share this:
  കോട്ടയം: സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയരുന്നതിനിടെയാണ് കോട്ടയം ജില്ലയിലെ  ക്രമക്കേടുകൾ കൂടുതൽ ചർച്ചയാകുന്നത്.   സിപിഎം കോൺഗ്രസ്  ഭരണസമിതികൾ നടത്തിയ തട്ടിപ്പിന്  വലിയ വ്യാപ്തിയാണ് ഉള്ളത്. ഇരുപക്ഷത്തെയും നേതാക്കൾ തട്ടിപ്പിൽ പങ്കാളിയാകുമ്പോൾ കേസിലെ അന്വേഷണം എവിടെയും എത്തുന്നില്ല എന്നതാണ്  ഏറെ ശ്രദ്ധേയം.  സഹകരണ വകുപ്പ് പല ബാങ്കുകളും നടത്തിയ തട്ടിപ്പുകൾ പല അന്വേഷണങ്ങളുടെയും കണ്ടെത്തിയിരുന്നു. ബാങ്ക് ഭരണസമിതികൾ പിരിച്ചുവിടുന്നത് ഒഴിച്ചുനിർത്തിയാൽ തുടർ നടപടികളൊന്നും ഉണ്ടാകുന്നില്ല.

  കോട്ടയം ജില്ലയിൽ ഭരണകക്ഷിയായ സിപിഎം നേതൃത്വം നൽകിയ ബാങ്ക് ആണ് വെള്ളൂരിലേത്. ഇവിടെ സിപിഎം ഭരണസമിതി തട്ടിപ്പ് നടത്തിയത് 44 കോടി രൂപയ്ക്കാണ്. ഒന്നര വർഷം മുൻപ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തി സഹകരണവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയ സാധാരണക്കാരായ ജനങ്ങൾ  പണം തിരികെ ലഭിക്കാനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് വെള്ളൂരിൽ ഉള്ളത്.

  Also Read-കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന; ഇത്തവണ ഭൂഗർഭ ജല അതോറിറ്റിയുടെതേ്

  വെള്ളൂരിലെ തട്ടിപ്പിൽ സിപിഎം അച്ചടക്ക നടപടി എടുത്തത് ഒഴിച്ചാൽ മറ്റ് കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. ഇവിടുത്തെ ഭരണസമിതി പിരിച്ചുവിട്ടു. എന്നാൽ നിക്ഷേപകർക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല. ഒരേ ഈടിന്റെ പേരിൽ ഒന്നിലധികം വായ്പ എന്ന് തട്ടിപ്പാണ് വെള്ളൂരിൽ പ്രധാനമായും ഉണ്ടായത്. നിക്ഷേപങ്ങൾക്കു മേൽ നൽകിയ ലോണുകളും പലതരത്തിലുള്ള തട്ടിപ്പുകൾക്ക് കാരണമായിട്ടുണ്ട്. ഇതെല്ലാം സഹകരണ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.

  യുഡിഎഫ് ഭരണ സമിതി നടത്തിയ വലിയ തട്ടിപ്പുകളാണ് പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിലും, മൂന്നിലവ് സർവീസ് സഹകരണ ബാങ്കിലും ഉണ്ടായത്. ആൻഡ് ആന്റണി എംപി യുടെ സഹോദരന്മാർ സ്ഥലത്തുണ്ടായിരുന്ന ബാങ്കുകളാണ് ഇതുരണ്ടും.  മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന കാലയളവിലാണ് വലിയ തട്ടിപ്പ് നടന്നത്. പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ആന്റ്റോ ആന്റണി എംപി യുടെ ഇളയ സഹോദരൻ ചാൾസ് ആന്റണി ആയിരുന്നു സെക്രട്ടറി. സ്വന്തക്കാർക്ക് പരിധിയിൽ കവിഞ്ഞ വായ്പ നൽകുന്നതും നിക്ഷേപത്തിൽ ഉണ്ടായ തട്ടിപ്പും ആണ് പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായത്.

  Also Read-കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കും; കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എളമരം കരിം

  ചെറിയ വസ്തുവിന് ഉയർന്നതോതിൽ  തുക വായ്പ അനുവദിച്ച് അതിൽ നിന്ന് ഒരു ഭാഗം തട്ടിയെടുത്തുവെന്നത് ആണ് മൂന്നിലവ് ബാങ്കിൽ നടന്നത്.സഹകരണ ബാങ്ക് തട്ടിപ്പുകൾ ചർച്ചയാകുന്നതിനിടെ സഹകരണ മന്ത്രി വി എൻ വാസവൻ അനധികൃതമായി ബാങ്ക് മെമ്പർഷിപ്പ് നേടിയെന്ന അന്വേഷണ റിപ്പോർട്ടും ചർച്ചയാകുകയാണ്. കോട്ടയം ഇളംകുളം ബാങ്കിൽ 1996 ൽ നിയമവിരുദ്ധമായി വി എൻ വാസവൻ ജാമ്യം നിന്നതായും അന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

  13 കോടി രൂപയുടെ വായ്പാ തട്ടിപ്പിൽ ആരോപണമുണ്ടായെങ്കിലും ഇടതു വലതു സർക്കാരുകൾ അന്ന് ആരോപണവിധേയരായ  വി എൻ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസിനുമെതിരെ ക്ലീൻ ചിറ്റ് നൽകി. ഇതിലും ആക്ഷേപമുണ്ട്. ഇതിനെതിരെ പരാതിക്കാരനായ ജോഷിയാണ് രംഗത്ത് വന്നത്.ആരോപണങ്ങളെല്ലാം അന്വേഷിച്ച് തള്ളിയതാണ് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ഇടതു വലതു മുന്നണികൾ ബാങ്ക് തട്ടിപ്പുകളിൾ ഒരേപോലെ മത്സരിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് കാണുന്നത്.
  Published by:Jayesh Krishnan
  First published: