നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING:'ഭീഷണിപ്പെടുത്തുന്നവർ പുറത്തുപോകട്ടെ' ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC

  BREAKING:'ഭീഷണിപ്പെടുത്തുന്നവർ പുറത്തുപോകട്ടെ' ജോസ്. കെ. മാണിക്കെതിരേ കോട്ടയം DCC

  കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അതിനെ പിന്തുണയ്ക്കണമെന്ന് ഡിസിസിയിൽ പൊതുവികാരം

  jose k mani

  jose k mani

  • Share this:
   കോട്ടയം: മുന്നണിയിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ലെന്ന് കോട്ടയം ഡിസിസി. ഭീഷണിപ്പെടുത്തുന്നവർ പുറത്തുപോകട്ടെയെന്നാണ് ഇന്നുചേർന്ന ഡിസിസി യോഗത്തിലെ പൊതു വികാരം. ഇതുവരെയുള്ള എല്ലാ സ്ഥാനങ്ങളും ജോസ് കെ മാണി വിഭാഗം നേടിയത് സമ്മർദ്ദം ചെലുത്തിയാണ്. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഇതിന് ഉദാഹരണമാണെന്ന് കോൺiഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തി സ്ഥാനങ്ങൾ നേടിയെടുക്കുന്നത് ഇനിയും അനുവദിക്കാനാകില്ല. കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷക്കാരനായ സെബാസ്റ്റ്യൻ കുളത്തിങ്കലിനെതിരെ ജോസഫ് വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അതിനെ പിന്തുണയ്ക്കണമെന്ന് ഡിസിസി യോഗത്തിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു.

   ജോസ് കെ മാണി രാജ്യസഭാ സീറ്റ് നേടിയെടുത്ത തന്ത്രം വീണ്ടും പ്രയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ഡിസിസി യോഗത്തിൽ ഉയർന്ന പൊതുവികാരം. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച തർക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച ഭിന്നതയുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്കു കാരണം. നിലവിൽ പ്രസിഡന്‍റായിരിക്കുന്ന സെബാസ്റ്റ്യൻ കുളത്തിങ്കൽ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവർത്തിച്ചുവ്യക്തമാക്കുകയും ചെയ്തു. നേരത്തെ രാജ്യസഭാ സീറ്റ് സമ്മർദ്ദം ചെലുത്തി നേടിയെടുത്തതുമുതൽ കോൺഗ്രസും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയ്ക്കായിരുന്നില്ല.

   യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പാലായിലെത്തി നടത്തിയ ചർച്ചയിലും ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. പാലായിലെ തോൽവിക്കു കാരണം ജോസഫ് വിഭാഗം ചതിച്ചതാണെന്നും അങ്ങനെയുള്ളവർക്ക് പദവി വിട്ടുനൽകാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
   TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
   അതേസമയം കോൺഗ്രസിലെ ഒരു വിഭാഗം ജോസഫിന് അനുകൂലമായി നിലപാട് എടുക്കുന്നതിൽ ജോസ് കെ മാണിയും കൂട്ടരും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ ചിഹ്നം സംബന്ധിച്ച തർക്കമുണ്ടായപ്പോൾ മിണ്ടാതിരുന്നവർ ഇപ്പോൾ നിയമം പറയുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.
   First published:
   )}