• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി ഇല്ല ; പ്രചരിക്കുന്നത് വ്യാജ അറിയിപ്പെന്ന് ജില്ലാ കളക്ടര്‍

കോട്ടയത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി ഇല്ല ; പ്രചരിക്കുന്നത് വ്യാജ അറിയിപ്പെന്ന് ജില്ലാ കളക്ടര്‍

നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് ജില്ലയില്‍ നാളെ (സെപ്റ്റംബർ 1) അവധി

  • Last Updated :
  • Share this:
    കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (സെപ്റ്റംബര്‍ 1) അവധി പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ അറിയിച്ചു.  നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് ജില്ലയില്‍ നാളെ (സെപ്റ്റംബർ 1) അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.

    ജില്ലയില്‍ നാളെ എല്ലാ വിദ്യാലയങ്ങള്‍ക്കും മഴ അവധി പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള വ്യാജ അറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്.



    കോട്ടയം ജില്ലയിൽ എല്ലാ താലൂക്കുകളിലും പൊതുവെ  മഴ ലഭിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ നിലവില്‍ ആകെ 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 27 കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
    Published by:Arun krishna
    First published: