ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല; യുഡിഎഫ് നിർദ്ദേശം തള്ളി ജോസ് കെ. മാണി

മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട് ഇത് ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് യുഡിഎഫ്.

News18 Malayalam | news18-malayalam
Updated: June 28, 2020, 7:59 PM IST
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല; യുഡിഎഫ് നിർദ്ദേശം തള്ളി ജോസ് കെ. മാണി
ജോസ് കെ. മാണി, പി.ജെ ജോസഫ്
  • Share this:


കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. പ്രസിഡന്റ് മാറ്റം സംബന്ധിച്ച് മുന്നണിയിൽ ഒരു ധാരണയുമില്ലെന്ന് ജോസ് പക്ഷ നേതാക്കളായ തോമസ് ചാഴികാടൻ എംപിയും എൻ.ജയരാജ് എംഎൽഎയും വ്യക്തമാക്കി. ധാരണ എന്നു ഇപ്പോൾ പറയുന്നത് അന്നേ തള്ളിക്കളഞ്ഞതാണ്. യുഡ‍ിഎഫ് നേതൃത്വത്തിനും ഇതറിയാമെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനം രാജിവച്ചേ മതിയാകൂവെന്നാണ് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ ജോസഫും പ്രഖ്യാപിച്ചിരുന്നു. അതേസമയം സ്ഥാനമാറ്റം സംബന്ധിച്ച യുഡിഎഫിന്റെ നേതൃത്വത്തിന്റെ അവസാനവട്ട ശ്രമം തിങ്കളാഴ്ച നടക്കും.
TRENDING:കള്ളനെ പിടിക്കാൻ നാട്ടുകാർ വീടുവിട്ടിറങ്ങി; ഇറങ്ങിയവരുടെ വീടുകളിൽ കള്ളൻ കയറി [NEWS]വീണ്ടും 'ദൃശ്യം' മോഡൽ: ഭർത്താവിന്റെ കൊലപ്പെടുത്തി അപകട മരണമാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ [NEWS] ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്ക് [NEWS]
ജോസഫ് വിഭാഗം  അവിശ്വാസം കൊണ്ടുവന്നാലും പാസാകാൻ സാധ്യതയില്ല.  പാസാകണമെങ്കിൽ 12 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ 10 അംഗങ്ങളുടെ പിന്തുണയെ ലഭിക്കൂ.  ഈ സാഹചര്യത്തിൽ അവിശ്വാസം വേണോ എന്ന സംശയവും മുന്നണി നേതൃത്വത്തിൽ ശക്തമാണ്.

കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട് ഇത് ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് യുഡിഎഫ്. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് പക്ഷം ഇതുവരെ തയാറായിട്ടില്ല.

First published: June 28, 2020, 7:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading