• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; കേരള കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥി; കോട്ടയത്ത് വെട്ടിലായി യുഡിഎഫ്

സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. ജോസഫ് വിഭാഗത്തിന്റേത് അജിത് മുതിരമലയും

news18
Updated: July 24, 2019, 9:59 AM IST
ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; കേരള കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥി; കോട്ടയത്ത് വെട്ടിലായി യുഡിഎഫ്
കേരള കോൺഗ്രസ്
news18
Updated: July 24, 2019, 9:59 AM IST
കോട്ടയം: യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളം ഒരുങ്ങിയിരിക്കുകയാണ് കോട്ടയത്ത്. കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതിനൊപ്പം തന്നെ നിര്‍ണായകമാണ് ആണ് സിപിഎമ്മിന്റെ നിലപാടും.

സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. ജോസഫ് വിഭാഗത്തിന്റേത് അജിത് മുതിരമലയും. ജില്ലാ പഞ്ചായത്തിലെ ആറ് അംഗങ്ങളില്‍ 5 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജോസ് കെ മാണി വിഭാഗവും മൂന്നുപേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ജോസഫ് വിഭാഗവും അവകാശപ്പെടുന്നു.

കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ ബലാബലത്തില്‍ ആര് ജയിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് തന്നെ തുടരുമോ അതോ സിപിഎമ്മിന്റെ നിര്‍ണായക പിന്തുണയോടെ കേരള കോണ്‍ഗ്രസിലെ തന്നെ ഏതെങ്കിലും പക്ഷം കളംമാറി ചവിട്ടുമോയെന്നതിനാണ് ഇന്ന് ഉത്തരമുണ്ടാവുക. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തെങ്കിലും കോണ്‍ഗ്രസ് മൗനത്തിലാണ്.

ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണച്ചാല്‍ മറു വിഭാഗത്തിന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്നേക്കാം. പക്ഷേ ഇത് മുന്നണിക്ക് തന്നെ തിരിച്ചടിയാകും. ഇതു പരിഹരിക്കാനുള്ള ഏക ഫോര്‍മുല തങ്ങള്‍ തന്നെ അധികാരത്തില്‍ തുടരുക എന്നതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പക്ഷേ ഇതിന് കേരള കോണ്‍ഗ്രസിന്റെ ഇരുപക്ഷവും ഇതുവരെ തയ്യാറല്ല.

ആകെയുള്ള 22 പേരില്‍ എട്ട് അംഗങ്ങളുടെ പിന്തുണയുള്ള ഇടതുപക്ഷം ചരടുവലികള്‍ സജീവമായി തുടരുകയാണ്. ജോസ് കെ മാണി പക്ഷത്തെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

First published: July 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...