• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: കോട്ടയം ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; തെരഞ്ഞെടുപ്പ് നടന്നേക്കില്ല

കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല

news18
Updated: July 24, 2019, 10:34 AM IST
BREAKING: കോട്ടയം ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; തെരഞ്ഞെടുപ്പ് നടന്നേക്കില്ല
കേരള കോൺഗ്രസ്
  • News18
  • Last Updated: July 24, 2019, 10:34 AM IST IST
  • Share this:
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫില്‍ അഭിപ്രായ ഐക്യം ഉണ്ടകാത്തതിനാലാണ് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. ക്വാറം തികയാന്‍ 11 അംഗങ്ങള്‍ പങ്കെടുക്കണം. യുഡിഎഫ് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഇത് സാധ്യമാകില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരളാ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ വന്നതോടെയാണ് യുഡിഎഫില്‍ പ്രതിസന്ധി ആരംഭിച്ചത്. ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. സെബാസ്റ്റിയന്‍ കുളത്തുങ്കലാണ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി. ജോസഫ് വിഭാഗത്തിന്റേത് അജിത് മുതിരമലയും. ജില്ലാ പഞ്ചായത്തിലെ ആറ് അംഗങ്ങളില്‍ 5 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജോസ് കെ മാണി വിഭാഗവും മൂന്നുപേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ജോസഫ് വിഭാഗവും അവകാശപ്പെടുകയായിരുന്നു.

Also read: ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; കേരള കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥി; കോട്ടയത്ത് വെട്ടിലായി യുഡിഎഫ്

ഇതോടെയാണ് യുഡിഎഫ് അഭിപ്രായ ഐക്യത്തിന് ശ്രമിച്ചത്. എന്നാല്‍ ഇതില്‍ തീരുമാനമായില്ല. സംസ്ഥാന നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ തുടരുകയാണ്. യുഡിഎഫില്‍ അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റാണ് വ്യക്തമാക്കിയത്.

First published: July 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...