• HOME
  • »
  • NEWS
  • »
  • kerala
  • »
  • Physically Challenged | ഭിന്നശേഷിക്കാരെ കൈവിടില്ല; ചേർത്തുപിടിക്കാൻ എലിക്കുളം പഞ്ചായത്തുണ്ട്

Physically Challenged | ഭിന്നശേഷിക്കാരെ കൈവിടില്ല; ചേർത്തുപിടിക്കാൻ എലിക്കുളം പഞ്ചായത്തുണ്ട്

ഭിന്ന ശേഷിക്കാർക്കാർക്കായി ഒരു സ്കൂൾ ആരംഭിക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്

  • Share this:
    കോട്ടയം: വൈകല്യങ്ങളുമായി ജനിച്ചവരും ജീവിതയാത്രയിൽ വൈകല്യങ്ങൾ സംഭവിച്ചവരുമായ ആളുകളെ ചേർത്തു പിടിക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത് (Elikulam Grama panchayat). ഇതിന്റെ ആദ്യപടിയെന്നോണം ഭിന്ന ശേഷിക്കാർക്കാർക്കായി (differently-abled)
    ഒരു സ്കൂൾ ആരംഭിക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഉരുളികുന്നം ഉദയ അങ്കണവാടിക്ക് സമീപമാണ് സ്കൂൾ നിർമിക്കുന്നത്.

    പതിനെട്ടു വയസ്സുവരെയുള്ള കുട്ടികൾക്കൾക്കാണ് സ്കൂൾ ആരംഭിക്കുന്നത്. മാണി സി കാപ്പൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായും കുടുംബശ്രീ മുഖേന സാമൂഹ്യനീതി വകുപ്പ് 25 ലക്ഷം രൂപ സ്കൂൾ ഉപകരണങ്ങൾക്കായും ലഭിക്കും. ഭിന്നശേഷിക്കാർക്കുള്ള മൈക്രോ സംരംഭങ്ങൾ ( ബുക്ക് ബൈന്റിങ്, കുട നിർമ്മാണം, ലോഷൻ നിർമ്മാണം തുടങ്ങിയവ) ഇതിന്റെ ഭാഗമായി ഉണ്ടാവും. പഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരായ കലാകാരൻമാരേയും മറ്റുള്ളവരേയും കൂട്ടിയുള്ള ഒരു ഗാനമേള ട്രൂപ്പ് ആരംഭിക്കുവാനും പഞ്ചായത്ത് തയ്യാറെടുക്കുകയാണ്‌. ഇവർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് വിറ്റഴിക്കും.

    Also Read- Pushpa | 'പുഷ്പരാജ്, ഞാൻ എഴുതില്ല'; ഉത്തരക്കടലാസിൽ 'പുഷ്പ'യിലെ ഡയലോഗ് എഴുതി പത്താം ക്ലാസ് വിദ്യാർത്ഥി; സോഷ്യൽ മീഡിയയിൽ വൈറൽ

    സ്കൂളിൽ എലിക്കുളം പഞ്ചായത്തിലുള്ള ഭിന്നശേഷിക്കാരെ കൂടാതെ മറ്റു പഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാർക്കും പ്രവേശനം ഉണ്ടാവും. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ ഉയർത്തുന്നതിനായി സംഗീത ഉപകരണങ്ങളുടെ പരിശീലനം, ചിത്രരചന, മറ്റ് മാനസിക ഉല്ലാസം നല്കുന്ന കാര്യങ്ങൾ എല്ലാം സ്കൂളിൽ ഉണ്ടാവും. രാവിലെ ഇവരെ സ്കൂളിൽ എത്തിക്കുവാനും തിരികെ വിട്ടിലെത്തിക്കുവാനുള്ള വാഹനവും ഒരു സഹായിയേയും ഒരുക്കും.

    ഭിന്ന ശേഷിക്കാർക്കായി എലിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിനോദയാത്ര ഭിന്നശേഷിക്കാരുടെ പഞ്ചായത്ത് അംബാസിഡർ സുനീഷ് ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

    Also Read- Mangalam Weekly| മംഗളം പാടി മംഗളം വാരിക; ഓർമയാകുന്നത് മലയാള ജനപ്രിയ സാഹിത്യത്തിലെ അധ്യായം


    ഇതിന്റെയെല്ലാം ആദ്യപടിയായി ഭിന്നശേഷിക്കാർക്കായി സ്നേഹ യാത്ര എന്ന പേരിലുള്ള വിനോദയാത്ര പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.ഒറ്റപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാരായ വരുടെ ജീവിതത്തിന് ഒരു പ്രതീക്ഷയും വെളിച്ചവുമാകുവാനും സ്വന്തം അധ്വാനത്തിലൂടെ അവർക്ക് ഒരു വരുമാനം ഉണ്ടാക്കുന്നതിനു മാണ് ഇത്തരമൊരു സംരംഭത്തിന് ഒരുങ്ങുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി പറഞ്ഞു.

    പഞ്ചായത്തിലെ 16 വാർഡ‍ുകളിലായി മുന്നൂറിൽ അധികം ഭിന്നശേഷിക്കാരാണുള്ളത്.
    Published by:Rajesh V
    First published: