നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മറ്റു ജില്ലകൾ അതിർത്തികൾ അടയ്ക്കും; ചുവപ്പ് കാര്‍ഡ് കിട്ടിയ കോട്ടയത്തേക്ക് ഇനി കടക്കാനാവില്ല

  മറ്റു ജില്ലകൾ അതിർത്തികൾ അടയ്ക്കും; ചുവപ്പ് കാര്‍ഡ് കിട്ടിയ കോട്ടയത്തേക്ക് ഇനി കടക്കാനാവില്ല

  Kottayam in red zone | കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളും അതിർത്തി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

  lockdown

  lockdown

  • Share this:
   കോട്ടയം: റെഡ് സോണായി പ്രഖ്യാപിച്ചതോടെ കോട്ടയവുമായി പങ്കിടുന്ന അതിർത്തി അടയ്ക്കാൻ സമീപ ജില്ലകൾ തീരുമാനിച്ചു. കോട്ടയം അതിര്‍ത്തി അടക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളും അതിർത്തി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

   പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിര്‍ത്തി കടക്കാനോ എറണാകുളത്തേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് കളക്ടർ എസ്. സുഹാസ് വ്യക്തമാക്കി. എറണാകുളം-കോട്ടയം ജില്ലകളിലെ അതിർത്തിയായ എസ്എൻ പുരം, പൂത്തോട്ട എന്നിവിടങ്ങളിൽ കർശന പരിശോധന തുടരും.

   കോട്ടയം ജില്ലയുമായുള്ള പത്തനംതിട്ടയുടെ അതിർത്തികൾ സീൽ ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. പ്രധാന റോഡുകൾ മാത്രമേ തുറക്കുകയുള്ളു. പോക്കറ്റ് റോഡുകൾ എല്ലാം അടയ്ക്കും. ജില്ല വിട്ടുള്ള യാത്രകൾ പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയുമായുള്ള അതിർത്തിയും അടയ്ക്കുമെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു.

   കോട്ടയം ജില്ലയുമായുള്ള ആലപ്പുഴയുടെ അതിർത്തികളായ വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായും അടയ്ക്കാനും ജില്ലാ കളക്ടർ തീരുമാനിച്ചു. കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ഗതാഗതം അനുവദിക്കൂ. നിത്യോപയോഗസാധനങ്ങളുടെ ചരക്കു നീക്കവും ചികിത്സാ സംബന്ധമായ അത്യാവശ്യ യാത്ര ഉള്ളവരെയും മാത്രമേ കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ അനുവദിക്കൂ.
   BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]
   ജോലി ആവശ്യത്തിനായി കോട്ടയം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ജോലി ചെയ്യുന്ന ജില്ലയിൽ താമസിക്കണമെന്നും കളക്ടർ അറിയിച്ചു.

   കോട്ടയത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. കോട്ടയത്ത് ഇന്നുമാത്രം പുതിയ ആറു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കോട്ടയം ജില്ലയെ റെഡ്‌സോണായി പ്രഖ്യാപിച്ചത്. ഇതോടെയാണ് സമീപ ജില്ലകൾ അതിർത്തി അടച്ച് രംഗത്തെത്തിയത്.
   Published by:Anuraj GR
   First published:
   )}