നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Poverty index: india| ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം; ദരിദ്രർ ഏറ്റവും കൂടുതലുള്ളത് യുപിയിൽ

  Poverty index: india| ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം; ദരിദ്രർ ഏറ്റവും കൂടുതലുള്ളത് യുപിയിൽ

  ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ല ഉത്തർപ്രദേശിലെ ശ്രീവസ്തിയാണ്.

  kottayam

  kottayam

  • Share this:
   ന്യൂഡൽഹി: ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ലയായി കോട്ടയം. നിതി ആയോഗ് ( Niti Aayog)പുറത്തുവിട്ട ആദ്യ ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ( Multidimensional Poverty Index- MPI) ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തു വന്നത്. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ദരിദ്രരുള്ള ജില്ല ഉത്തർപ്രദേശിലെ ശ്രീവസ്തിയാണ്.

   ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവ ദരിദ്ര സംസ്ഥാനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലായിട്ടുണ്ട്. നിതി ആയോഗ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ ജനസംഖ്യയുടെ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണ്.

   ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് പട്ടികയിൽ പറയുന്നു. ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് കേരളത്തിൽ ദരിദ്രരായിട്ടുള്ളത്. ഇന്ത്യയിൽ തന്നെ ദരിദ്രരില്ലാത്ത ഏക ജില്ലയും കോട്ടയമാണ്. ഗോവ (3.76%), തമിഴ്നാട് (4.89%), പഞ്ചാബ് (5.59%) എന്നിവയാണ് ദാരിദ്ര്യം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങൾ.

   ശിശുമരണ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല ഉത്തർപ്രദേശാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ശിശുമരണ നിരക്കിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനവും കേരളമാണ്. യുപിയില‍െ ശിശു മരണനിരക്ക് 4.97% ശതമാനമാണ്. കേരളത്തിലേത് –0.19% ശതമാനവും.
   Also Read-Lalu Prasad Yadav | പട്‌നയിലെ തെരുവുകളിലൂടെ വീണ്ടും തന്റെ ആദ്യ വാഹനം ഓടിച്ച് ലാലു പ്രസാദ് യാദവ്

   പോഷകാഹാര പ്രശ്നം നേരിടുന്ന സംസ്ഥാനങ്ങളിലും കേരളം പിന്നിലാണ്. ജനസംഖ്യയുടെ 15.29 ശതമാനമാണ് കേരളത്തിന്റെ നിരക്ക്. ബിഹാറിൽ ഇത് ജനസംഖ്യയുടെ പകുതിയിലധികമാണ് (51.88%). തൊട്ടുപിന്നിലായ ജാർഖണ്ഡ്–47.99%.

   സ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കുന്ന സംസ്ഥാനങ്ങളിലും കേരളമാണ് മുന്നിലുള്ളത്. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസ പ്രശ്നങ്ങളുള്ളത് 0.54 ശതമാനമാണ്. ഹിമാചൽ പ്രദേശിൽ 0.89 ശതമാനം. ഏറ്റവും കൂടുതൽ ബിഹാറിലാണ് (12.57%), യുപി–11.9%.

   രാജ്യത്ത് ഏറ്റവും രൂക്ഷമായി ശുചിത്വ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാനം ജാർഖണ്ഡ് ആണ് (75.38%). ഏറ്റവും കുറവ് കേരളത്തിൽ (1.86 ശതമാനം)

   ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ), യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമും (യുഎൻഡിപി) വികസിപ്പിച്ച ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും ശക്തവുമായ രീതിശാസ്ത്രമാണ് ഇന്ത്യയുടെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നതിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമായി, ബഹുമുഖ ദാരിദ്ര്യത്തിന്റെ ഒരു അളവുകോൽ എന്ന നിലയിൽ, കുടുംബങ്ങൾ ഒരേസമയം അഭിമുഖീകരിക്കുന്ന ദാരിദ്ര്യാവസ്ഥയാണ് കണക്കിലെടുത്തത്.

   ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ 12 സൂചകങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്ന, പോഷകാഹാരം, ശിശുക്കളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്‌കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, മദ്യപാനം എന്നിങ്ങനെ മൂന്ന് സൂചകങ്ങളാണ് ഇന്ത്യയുടെ എംപിഐക്ക് തുല്യമായ അളവുകൾ ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു. വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉള്ളവരുടെയും ഇല്ലാത്തവരുടെയും കണക്കുകളും സൂചിക തയ്യാറാക്കാൻ കണക്കിലെടുത്തു.
   Published by:Naseeba TC
   First published:
   )}