• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | യാത്രക്കാർ കൂടിയപ്പോൾ ബസ് 'മോഹൻലാലായി'; നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടി

KSRTC | യാത്രക്കാർ കൂടിയപ്പോൾ ബസ് 'മോഹൻലാലായി'; നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടി

ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്. കുത്താട്ടുകുളം ഡിപ്പോയിലെ ബസാണ് വിദ്യാര്‍ത്ഥികളടക്കം നിറയെ ആളുകളുമായി ചെരിഞ്ഞ് ഓടിയത്

പിടികൂടിയ ബസ് അറ്റകുറ്റപ്പണിക്കായി മൂവാറ്റുപുഴ ഡിപ്പോയില്‍ എത്തിച്ചപ്പോള്‍

പിടികൂടിയ ബസ് അറ്റകുറ്റപ്പണിക്കായി മൂവാറ്റുപുഴ ഡിപ്പോയില്‍ എത്തിച്ചപ്പോള്‍

  • Share this:
തിങ്ങി നിറഞ്ഞ യാത്രക്കാരുമായി റോഡിലൂടെ ചെരിഞ്ഞ് ഓടിയ കെ.എസ്.ആര്‍.ടി.സി ബസിനെ മോട്ടോര്‍ വാഹന വകുപ്പ് കൈയ്യോടെ പൊക്കി.  നിറയെ യാത്രക്കാരുമായി ചെരിഞ്ഞ് ഓടുന്ന ബസ് കണ്ട നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്  മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. യാത്രക്കാരെ ഇറക്കിയ ശേഷം അറ്റകുറ്റപ്പണിക്കായി ബസ് കൊണ്ടുപോകണമെന്നായിരുന്നു എം.വി.ഡിയുടെ നിര്‍ദേശം. എന്നാല്‍ അറ്റകുറ്റപ്പണിക്ക്  അയച്ച ബസില്‍ വീണ്ടും യാത്രക്കാരെ കയറ്റിയെന്നും പരാതിയുണ്ട്.

ഇന്നലെ രാവിലെ എം.സി റോഡിലാണ് സംഭവം നടന്നത്. കുത്താട്ടുകുളം ഡിപ്പോയിലെ ബസാണ് വിദ്യാര്‍ത്ഥികളടക്കം നിറയെ ആളുകളുമായി ചെരിഞ്ഞ് ഓടിയത്.  കോട്ടയത്തു നിന്നു രാവിലെ പുറപ്പെട്ട ആർഎസി 396 നമ്പർ ബസ് കാണക്കാരി, വെമ്പള്ളി വഴി കുറവിലങ്ങാട് ഭാഗത്ത് എത്തിയപ്പോൾ തന്നെ യാത്രക്കാരാല്‍ നിറഞ്ഞിരുന്നു.

read also- KSRTC ബസിനുള്ളിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീകൾ അറസ്റ്റിൽ

അമിതഭാരം മൂലം ബസ് ചെരിഞ്ഞാണ് യാത്ര ചെയ്തത്. തുടര്‍ന്ന് കുറവിലങ്ങാട് ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ  മോട്ടർ വാഹന വകുപ്പിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എത്തി പരിശോധിച്ചു. ബസിന്റെ ലീഫിനു ഗുണനിലവാരമില്ലെന്നും സർവീസ് നടത്താൻ യോഗ്യമല്ലെന്നും കണ്ടെത്തി.

കുറവിലങ്ങാട് മുതൽ കുര്യനാട് വരെ ബസിനെ അനുഗമിച്ച മോട്ടർ വാഹന വകുപ്പ് സംഘം കുര്യനാട്ടിൽ ഭൂരിപക്ഷം വിദ്യാർഥികളെയും ബസിൽ നിന്ന് ഇറക്കി. പിന്നീട് യാത്ര തുടർന്നപ്പോഴും ബസിന്റെ ചെരിവു മാറിയില്ല. തുടര്‍ന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ കൂത്താട്ടുകുളം ഡിപ്പോയിൽ വിവരം അറിയിച്ചു.

read also- KSRTC ബസിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു; യുവാവിന് നിസാര പരിക്കുകൾ മാത്രം

അറ്റകുറ്റപ്പണി നടത്തിയ ശേഷമേ സർവീസ് നടത്താവൂവെന്നു നിർദേശിച്ചു. പക്ഷേ കൂത്താട്ടുകുളം ഡിപ്പോയിൽ എത്തിയ ബസ് അറ്റകുറ്റപ്പണി നടത്താൻ മൂവാറ്റുപുഴ ഡിപ്പോയിലേക്കു കൊണ്ടുപോയപ്പോഴും യാത്രക്കാരെ കയറ്റി.  ഒരാഴ്ചയായി ബസ് ചെരിഞ്ഞ് ഓടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാവിലത്തെ ട്രിപ്പില്‍ വിദ്യാര്‍ത്ഥികളടക്കം യാത്രചെയ്യുന്നതിനാല്‍ തിരക്ക് കൂടുതലായിരുന്നു, വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയാല്‍ പരാതിക്കിടയാകും. അമിതഭാഗം വന്നതോടെയാണ് ബസ് ചെരിഞ്ഞത്.ചെറിയ സാങ്കേതിക പ്രശ്നമാണ് കാരണം, അത് പരിഹരിക്കുന്നതിനായി ബസ് മൂവാറ്റുപുഴ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്. കാലപ്പഴക്കമല്ല പ്രശ്നത്തിന് കാരണമെന്നും ഇതിലും പഴയ ബസുകള്‍ പ്രശ്നമില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെന്നും കൂത്താട്ടുകുളം കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ബി.എസ് അനില്‍കുമാര്‍ പറഞ്ഞു.

KSRTC | എതിർപ്പുകൾ അവഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും


തിരുവനന്തപുരം: ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച  K-SWIFT കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ  ആദ്യ  8 സ്ലീപ്പർ ബസുകളാണ് പിന്നാലെ  കെഎസ്ആർടിസിക്ക് കൈമാറുന്നത്. വോൾവോ ബി 11ആർ ഷാസി ഉപയോ​ഗിച്ച്  നിർമ്മിച്ച ബസുകളാണ് ഇത് .

കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ല​ക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ ,  72  എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ്  പുതിയ ബസുകൾ സർക്കാരിൻ്റെ  സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് കെഎസ്ആര്‍ടിസി.കെ-സ്വിഫ്റ്റ് ആണ്

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയിൽപ്പെട്ട  ബസുകൾ കെഎസ്ആർടിസിക്കായി വാങ്ങുന്നത്. കെഎസ്‌ആർടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട്  സർക്കാർ  അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള 100  പുതു പുത്തൻ ബസുകൾ പുറത്തിറക്കുന്നത്.
Published by:Arun krishna
First published: