• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനവുമായി കോട്ടയം മെഡിക്കൽ കോളേജ്

ആശുപത്രിമാലിന്യം വിറ്റ് 20 ലക്ഷത്തോളം രൂപ വരുമാനവുമായി കോട്ടയം മെഡിക്കൽ കോളേജ്

ഓപ്പറേഷൻ തിയേറ്ററുകളിലും വാർഡുകളിലും ഉള്ള മാലിന്യങ്ങൾ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ചാണ് തരംതിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം മെഡിക്കൽ കോളേജ്

  • Last Updated :
  • Share this:
കോട്ടയം: മാലിന്യപ്രശ്നം ജനങ്ങളെ കാലങ്ങളായി ബാധിക്കാൻ തുടങ്ങിയതാണ്. നഗരങ്ങളിലെ മാലിന്യങ്ങൾ വലിയൊരു പ്രശ്നമായി പലയിടത്തും മാറിക്കഴിഞ്ഞു. മാലിന്യ പ്ലാന്റുകൾക്കെതിരെ വലിയ സമരങ്ങളും കേരളം കണ്ടതാണ്. എന്നാൽ മാലിന്യം അനുഗ്രഹമായി മാറുന്ന ഒരു സ്ഥലം കോട്ടയത്തുണ്ട്. മറ്റെവിടെയുമല്ല കോട്ടയം മെഡിക്കൽ കോളേജിൽ ആണ് മാലിന്യം കൊണ്ട് നേട്ടമുണ്ടാക്കിയത്.

മറ്റു പല മെഡിക്കൽ കോളേജുകളിലും ഉള്ള പോലെ മാലിന്യങ്ങൾ  ആശുപത്രി വളപ്പിൽ തന്നെ കുഴിച്ചിടുന്ന രീതി ആയിരുന്നു പണ്ട് കോട്ടയം മെഡിക്കൽ കോളേജിലും. മെഡിക്കൽ മാലിന്യങ്ങൾ ഐഎംഎയ്ക്ക് വിട്ടുനൽകി സംസ്കരിക്കുന്ന രീതിയാണ് കാലങ്ങളായി ഉണ്ടായിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഉള്ള പ്ലാൻറിൽ എത്തിച്ചാണ് ആശുപത്രി മാലിന്യങ്ങൾ സംസ്കരിച്ചിരുന്നത്. ബാക്കിയുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ആശുപത്രി പരിസരത്ത് തന്നെ കുഴിച്ചിടുമായിരുന്നു.

കാലങ്ങളായി പ്രദേശവാസികൾ ഇതുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മാലിന്യം സമീപവാസികൾക്ക് പല രോഗങ്ങൾക്കും കാരണമായി. ഇതൊരു സ്ഥിരം തലവേദന ആയതോടെയാണ് പ്രശ്ന പരിഹാരത്തെ കുറിച്ച് മെഡിക്കൽ കോളേജ് അധികൃതർ കാര്യമായി ആലോചിച്ചത്. ഒടുവിൽ പ്രശ്നത്തിന് പരിഹാരവും കണ്ടെത്തി. കേവലം മെഡിക്കൽ കോളേജിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നു എന്നതുമാത്രമല്ല ഇത്തവണ നേട്ടമായി മാറിയത്.  മാലിന്യം വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കിയ കഥയാണ് കോട്ടയം മെഡിക്കൽ കോളേജിന്  പറയാനുള്ളത്.

Also Read-Clean India Drive| ക്ലീൻ ഇന്ത്യ ഡ്രൈവ്; രാജ്യവ്യാപക ശുചീകരണ പരിപാടിയുമായി കേന്ദ്രം; പ്രഖ്യാപനവുമായി അനുരാഗ് ഠാക്കൂർ

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ  ടികെ  ജയകുമാര്‍  ആണ് ആശയത്തിനു പിന്നിൽ. കുറിച്ച   ആർപ്പൂക്കര പഞ്ചായത്തിലെ  കുടുംബശ്രീ പ്രവർത്തകരെ  അണി നിരത്തിയാണ് മെഡിക്കൽ കോളേജിന്‍റെ  മാലിന്യ  സംസ്കരണ  പ്രവർത്തനം. ആശുപത്രിയിലെ ഖര മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌കരിച്ചു വിൽക്കുന്നതാണ് പുതിയ രീതി. കുടുംബശ്രീ പ്രവർത്തകരാണ് ഇത് വേർതിരിച്ചു കൊടുക്കുന്നത്. ഇങ്ങനെ വേർതിരിച്ച് വിൽക്കുന്ന മാലിന്യങ്ങളിൽ നിന്ന് ഒരു മാസം ഒന്നര ലക്ഷം രൂപയോളം കിട്ടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം ആയിട്ടുള്ളത്.

പദ്ധതിക്ക്  സംസ്ഥാന ശുചിത്വ മിഷന്റെ അംഗീകാരവും കിട്ടിയിട്ടുണ്ട്. 2019 മുതലാണ് പുതിയ രീതി പരീക്ഷിച്ചു വരുന്നത്. ഏതായാലും പുതിയ പരീക്ഷണം വിജയം കണ്ടിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ.

ഓപ്പറേഷൻ തിയേറ്ററുകളിലും വാർഡുകളിലും ഉള്ള മാലിന്യങ്ങൾ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ചാണ് തരംതിരിക്കുന്നത്. ഇരുപതിലധികം കുടുംബശ്രീ പ്രവർത്തകരാണ് ഈ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നത്. കഴിഞ്ഞ ഒരു വർഷം ഏതാണ്ട് 20 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കോട്ടയം മെഡിക്കൽ കോളേജ് ഇതിലൂടെ മാത്രം ഉണ്ടാക്കിയത്. ഏതായാലും സംഭവം വിജയം കണ്ടതോടെ പ്രദേശത്തെ വനിതകൾക്കും സ്ഥിരം തൊഴിൽ നൽകാനായ ആശ്വാസത്തിലാണ് കോട്ടയം മെഡിക്കൽ കോളേജ്.

Also Read-'പാല ബിഷപ്പ് നടത്തിയത് കലാപാഹ്വാനം; പ്രതികരിച്ച മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും പ്രശംസിക്കുന്നു': പി ചിദംബരം

ഹോസ്റ്റലുകളിൽ നിന്ന് ഉള്ള മാലിന്യങ്ങൾ അടക്കം ശേഖരിച്ച് പദ്ധതി വിപുലീകരിക്കാൻ ആണ് മെഡിക്കൽ കോളേജ് ആലോചിക്കുന്നത്. വൈകാതെ പുറത്തു നിന്നുള്ള മാലിന്യങ്ങൾ ശേഖരിക്കാനുള്ള ആലോചനകളും മെഡിക്കൽകോളേജ് നടത്തുന്നുണ്ട്.

പ്ലാന്‍റിൽ നിന്നുള്ള  ജൈവ മാലിന്യങ്ങൾ ബയോഗ്യാസാക്കി  മാറ്റി  ഉപയോഗിക്കുന്ന പദ്ധതിയും മെഡിക്കൽ കോളേജിൽ നടപ്പാക്കിവരികയാണ്. ബാക്കിയുള്ള ജീവ മാലിന്യങ്ങൾ വളമാക്കി കാമ്പസിൽ കൃഷിയും തുടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവ വളമാക്കി  മാറ്റി  ക്യാമ്പസിൽ അൽപം  കൃഷിയും തുടങ്ങിയിട്ടുണ്ട്. ടെൻഡർ വഴി ഈരാറ്റുപേട്ടയിലെ ഒരു കമ്പനി ആണ് മാലിന്യം ഏറ്റെടുത്തിരിക്കുന്നത്.

കിട്ടുന്ന പണം ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ടികെ ജയകുമാർ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 21 കുടുംബശ്രീ പ്രവർത്തകർ ആണ് ജോലി ചെയ്യുന്നത്. ദിവസവും അര ടണ്‍ മാലിന്യം ആണ് ഇവർ തരംതിരിച്ച് എടുക്കുന്നത്
Published by:Naseeba TC
First published: