• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death |മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടി ഉരച്ചു; ഉറക്കത്തിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Death |മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടി ഉരച്ചു; ഉറക്കത്തിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകന്‍ ഉറങ്ങിയ ശേഷമാണ് എന്നും താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പു പോലീസിനു മൊഴി നല്‍കി.

ലൂസി ഈപ്പന്‍

ലൂസി ഈപ്പന്‍

  • Share this:
    കാഞ്ഞിരപ്പള്ളി: ഉറങ്ങിക്കിടക്കുന്നതിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ വീട്ടമ്മ മരിച്ചു. മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്. മാനസികവെല്ലുവിളി നേരിടുന്ന മകന്‍ തീപ്പെട്ടി കത്തിച്ച് ഇട്ടതിനെത്തുടര്‍ന്നാണ് ലൂസിക്ക് പൊള്ളലേറ്റതെന്ന് പോലീസ് അറിയിച്ചു. മുറിയില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ തീപ്പെട്ടി ഉരച്ചപ്പോള്‍ ഇവരുടെ വസ്ത്രത്തില്‍ തീ പടരുകയായിരുന്നു.

    ഞായറാഴ്ച രാത്രിയാണു സംഭവം. ആരോഗ്യ പ്രശ്‌നങ്ങളുള്ള മകന്‍ ഉറങ്ങിയ ശേഷമാണ് എന്നും താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പു പോലീസിനു മൊഴി നല്‍കി. വസ്ത്രത്തില്‍ തീപടര്‍ന്ന് ഉണര്‍ന്നപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

    അടുത്ത മുറിയിലുണ്ടായിരുന്ന മറ്റു മക്കള്‍ അയല്‍വാസികളെ വിളിച്ചു വരുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്‌കാരം ഇന്നു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍.

    മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഡോക്ടര്‍മാരുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സഹിതം കോടതിയില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മക്കള്‍: ജയ്‌സന്‍, ജോയ്‌സ്, ജോമോന്‍, ജോജി.

    Newborn baby found dead |ഭാരതപ്പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

    ചെറുതുരുത്തി: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയില്‍ തട്ടിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്റേതെന്ന് കരുതുന്ന നാല് ദിവസം പഴക്കമുളള മൃതദേഹമാണ് കണ്ടെത്തിയത്.

    തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തടയണ കാണാനെത്തിയ നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്.

    ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ.

    Accident Death| മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണു മരിച്ചു

    കോട്ടയം: മകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയ (Railway Station) പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു. ഇതു കണ്ട് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മകൾക്കും പരിക്കേറ്റു. ചങ്ങനാശേരി വടക്കേക്കര പാലാത്ര അലക്സ് (62) ആണ് മരിച്ചത്. വൈകിട്ട് 4.30ഓടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

    കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയായ അൻസയെ (21) യാത്രയാക്കാനാണ് പിതാവ് അലക്സ് എത്തിയത്. കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്റെ എസ് 4 കോച്ചിൽ മകളെ കയറ്റിയ ശേഷം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.
    ഇതു കണ്ടു നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് അൻസയും പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ട്രെയിൻ അപായച്ചങ്ങല വലിച്ചു നിർത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അൻസയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

    Published by:Sarath Mohanan
    First published: