നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • INFO: സ്‌ഫോടനത്തിലൂടെ തകര്‍ക്കാനാകാത്ത നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റും; കോട്ടയം വഴി നാളെ ട്രെയിനില്ല

    INFO: സ്‌ഫോടനത്തിലൂടെ തകര്‍ക്കാനാകാത്ത നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റും; കോട്ടയം വഴി നാളെ ട്രെയിനില്ല

    ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കും

    നാഗമ്പടം പാലം

    നാഗമ്പടം പാലം

    • News18
    • Last Updated :
    • Share this:
      കോട്ടയം: സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കഴിയാതിരുന്ന നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും. പാലത്തിന്റെ കോണ്‍ക്രീറ്റ് കഷണങ്ങളാക്കി മുറിച്ച് മാറ്റാനാണ് റെയില്‍വെ അധികൃതരുടെ നീക്കം. ഇതോടനുബന്ധിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കും.

      രണ്ടുതവണ സ്‌ഫോടനം നടത്തിയിട്ടും പൊളിക്കാന്‍ കഴിയാതെ വന്നതോടെയാണ് പാലം അറുത്തു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. പാലത്തിനു മുകളില്‍ ഉള്ള ആര്‍ച്ച് ആദ്യം നാലുഭാഗങ്ങളായി മുറിച്ചു മാറ്റും. തുടര്‍ന്ന് പാളത്തിലേക്ക് വീഴാത്ത രീതിയില്‍ പാലം ആറു ഭാഗങ്ങളായി മുറിച്ച് മാറ്റും. ഇതിന്റെ ഭാഗമായി പാലത്തിന് താങ്ങ് നല്‍കിക്കഴിഞ്ഞു.

      Also Read: എംബി രാജേഷിന്റെ ഷൊര്‍ണൂരിലെ വീടിന് നേരെ പടക്കമേറ്

      ശനിയാഴ്ച താരതമ്യേന ട്രെയിന്‍ സര്‍വീസ് കുറവായതിനാലാണ് ഈ ദിവസം പാലം പൊളിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണി വരെ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്യുകയാണ്.

      പാലം പൊളിക്കുകയാണെങ്കിലും എംസി റോഡ് വഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. പാലം പൊളി വൈകിയാല്‍ ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകുമെന്ന് റെയില്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ച കമ്പനി തന്നെയാണ് പാലം അറുത്ത് മാറ്റുന്നത്. 1953 ലാണ് നാഗമ്പടം പാലം നിര്‍മിച്ചത്.

      First published:
      )}