• HOME
  • »
  • NEWS
  • »
  • kerala
  • »
  • കമിഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

കമിഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു

കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് ലണ്ടനിൽവെച്ച് മരിച്ചത്

  • Share this:

    ലണ്ടന്‍: കമിഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. മലയാളി ദമ്പതികളുടെ കഞ്ഞാണ് മാഞ്ചസ്റ്ററിലെ താമസസ്ഥലത്തുവെച്ച് മരിച്ചത്.

    കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് മരിച്ചത്. മൂന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ഇവര്‍ താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് ജിനു.

    Also Read- ട്രെയിനിന്‍റെ വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങിയ യാത്രക്കാരൻ പുറത്തേക്ക് വീണുമരിച്ചു

    കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ മാഞ്ചസ്റ്റർ പൊലീസ് കേസെടുത്തിട്ടുണ്ട്.

    Published by:Anuraj GR
    First published: