• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

കോട്ടയത്ത് എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ

ഓഫീസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്

  • Last Updated :
  • Share this:
    കോട്ടയം: എൻസിസി ഗ്രൂപ്പ് കമാൻഡർ തൂങ്ങി മരിച്ച നിലയിൽ. എൻ സി സി കോട്ടയം ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ എം എൻ സാജൻ (56) ആണ് മരിച്ചത്. ഓഫീസിലെ ഓഫീസേഴ്സ് മെസിനോട് ചേർന്ന സ്വകാര്യ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

    Accident | ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയ ആള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു

    ആലപ്പുഴ: ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിന് സമാൃപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ (65) ആണ് മരിച്ചത്. വാൻ‌ ഡ്രൈവർ തെക്കേക്കര ചൂരല്ലൂർ വിജയഭവനം വിനീതിന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

    മാവേലിക്കരയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണസാധനവുമായി ഹരിപ്പാട്ടേക്കുപോയ വാൻ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവൻനായർ അന്തരിച്ചു.

    ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ശിവൻ നായർ താട്ടരമ്പലത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് വാനിൽ കയറിയത്. അഞ്ചു മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ച ശിവന്‍ നായർ. ഭാര്യ: ശാന്ത, മക്കൾ: ചിഞ്ചു, നിത്യ.
    Published by:Jayesh Krishnan
    First published: