തിരുവനന്തപുരം: കോട്ടയം-നിലമ്പൂര്‍ റൂട്ടില്‍ പുതിയ എക്സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ ഏഴുമുതല്‍ ഓടിത്തുടങ്ങും.കോട്ടയത്ത് നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുണ്ടാകും. കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് 06326 എന്ന നമ്പറിലും നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് മടങ്ങുന്ന ട്രെയിന്‍ 06325 എന്ന നമ്പറിലുമാണ് സര്‍വീസ് നടത്തുക. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളാണ് രണ്ടുട്രെയിനുകളിലും. ആകെ പത്തു കോച്ചുകളാണുള്ളത്.
കോട്ടയത്തു നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 11.45 ന് നിലമ്പൂരിലെത്തും. നിലമ്പൂരില്‍ നിന്നും വൈകിട്ട് 3.10 ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 10.15 ന് കോട്ടയത്തെത്തും. ട്രെയിനുകളില്‍ പത്ത് കോച്ചുകള്‍ക്ക് പുറമെ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ടാകും.
Also Read-
വാക്സിൻ സൂക്ഷിക്കുക ലക്ഷ്യം, രാജ്യത്തെ ഏറ്റവും ചെറിയ ഫ്രിഡ്ജ് നിർമ്മിച്ച് വിദ്യാർത്ഥി
ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂര്‍, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.
Also Read-
ഇനി ഇടുക്കിക്കാർക്ക് ട്രെയിൻ 30 കിലോമീറ്റർ അകലെ; മധുര - ബോഡിനായ്ക്കന്നൂർ റെയിൽപാത അന്തിമഘട്ടത്തിൽ
നിലവില്‍ നിലമ്പൂര്‍- ഷൊർണ്ണൂര്‍ പാതയില്‍ രാജ്യറാണി മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. പകല്‍ ട്രെയിനുകളൊന്നും ഇല്ലാത്തത് ഈ പാതയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. രാജ്യറാണി സര്‍വീസ് നടത്തുന്നതുപോലും റെയില്‍വേക്ക് നഷ്ടമാണെന്ന് കാണിച്ച് ഷൊര്‍ണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയാക്കി ചുരുക്കാന്‍ റെയില്‍വേ പദ്ധതിയിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേ പുതിയ പകല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇത് നിലമ്പൂര്‍-ഷൊർണ്ണൂര്‍ പാതക്ക് പുത്തനുണര്വേകുന്നെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. നിലമ്പൂരിലെ തേക്കിൻകാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ട്രെയിൻ യാത്ര നടത്താമെന്നതാണ് പ്രത്യേകത.
Also Read-
ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ പിഴ നൽകണം; എന്തുകൊണ്ടാണ് ഇന്ത്യയിൽ ട്രെയിനുകൾ വൈകി ഓടുന്നത്?
ഈ രണ്ട് ട്രെയിനുകള്‍ക്ക് പുറമെ, നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.35 ന് കോട്ടയത്തെത്തും. ഒക്ടോബര്‍ ആറു മുതലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.