നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇന്ധനവില കുതിക്കുമ്പോൾ സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല; മാതൃകയായി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ

  ഇന്ധനവില കുതിക്കുമ്പോൾ സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല; മാതൃകയായി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ

  ഒരുതരത്തിലുള്ള പബ്ലിസിറ്റിയും ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നില്ല എന്നും ബെന്നി പാറയിൽ

  ബെന്നി പാറയിൽ

  ബെന്നി പാറയിൽ

  • Share this:
  കോട്ടയം: ഇന്ധന വിലവർധന സർവ്വകാല റെക്കോർഡിൽ ആണ്. കേരളത്തിലെല്ലായിടത്തും പെട്രോളിന് വില 100 രൂപ കവിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ വലിയ സമരത്തിലാണ്. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിലാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും.

  ഇതിനിടയിലാണ് കോട്ടയത്തെ ഒരു പമ്പുടമ വ്യത്യസ്ത മാതൃക കാട്ടിയത്. കോട്ടയം മണർകാട് ജംഗ്ഷനിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം  പമ്പിന്റെ ഉടമ ബെന്നി പാറയിൽ ആണ് വ്യത്യസ്ത മാതൃക കാട്ടി ജനങ്ങളെ സഹായിക്കാൻ എത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് 50 പൈസ കുറച്ചു നൽകിയാണ് ഈ നാടിന് മുന്നിൽ ബെന്നി പാറയിൽ മാതൃക കാണിച്ചത്.

  ജനങ്ങൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നു എന്ന് കണ്ടാണ് വില കുറയ്ക്കാൻ തയ്യാറായത് എന്ന് ബെന്നി പാറയിൽ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ധനത്തിന് മാത്രമല്ല എല്ലാ സാധനങ്ങൾക്കും വലിയ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളാകെ വലിയ കഷ്ടപ്പാടിൽ ആണ്. കോവിഡ് മഹാമാരി വലിയ രീതിയിൽ പടർന്നുപിടിക്കുന്ന ഈ കാലത്ത് ജനങ്ങൾക്ക് ജോലി പോലും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.

  പലർക്കും കൃത്യമായി വരുമാനം പോലും ലഭിക്കുന്നില്ല. ഇതെല്ലാം തന്റെ മുന്നിലുള്ള കാഴ്ചയാണ്. അതുകൊണ്ടാണ് തന്നെക്കൊണ്ട് ആകുന്ന നിലയിൽ വിലകുറച്ചു നൽകാൻ തയ്യാറായത് എന്ന് ബെന്നി പാറയിൽ പറയുന്നു. തനിക്കു  വളരെ ചെറിയ കമ്മീഷനാണ് പെട്രോളും ഡീസലും വിൽക്കുമ്പോൾ കിട്ടുന്നത്. ഒരു ലിറ്റർ പെട്രോൾ വിളിക്കുമ്പോൾ ഒരു 1.90 പൈസ മാത്രമാണ് കമ്മീഷനായി ലഭിക്കുന്നത് അതിൽ നിന്നാണ് 50 പൈസ കുറച്ചു നൽകുന്നത് എന്ന് ബെന്നി പാറയിൽ പറയുന്നു.

  തന്നെക്കൊണ്ട് ആകുന്ന കാലം വരെ വിലകുറച്ചു നൽകുമെന്നാണ് ബെന്നി പാറയിൽ പറയുന്നത്. ഒരുപക്ഷേ അത് ആറുമാസം ആകാം. ചിലപ്പോൾ കോവിഡ് മഹാമാരി തീരുന്നതുവരെ ആകാം. കൃത്യമായ കാലാവധി പറയുന്നില്ല എന്ന് പറഞ്ഞു തന്നെക്കൊണ്ട് ആകുന്ന വിധത്തിൽ സഹായിക്കുന്ന കഥയാണ് ബെന്നി പാറയിൽ ചൂണ്ടിക്കാട്ടുന്നത്.
  You may also like:ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതെ സ്ത്രീ; രക്ഷിച്ചത് ആപ്പിൾ വാച്ച്

  താൻ ഒരുതരത്തിലുള്ള പബ്ലിസിറ്റിയും ഇക്കാര്യത്തിൽ ആഗ്രഹിക്കുന്നില്ല എന്നും ബെന്നി പാറയിൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ അറിവിലേക്കായി ആണ് പമ്പിൽ ബോർഡുകൾ സ്ഥാപിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് എല്ലാവരും പ്രചരിപ്പിച്ചത് എന്നും ബെന്നി പാറയിൽ പറയുന്നു. നേരത്തെയും താൻ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

  കോവിഡ് കിറ്റുകൾ വലിയ രീതിയിൽ നൽകിയ കാര്യവും ബെന്നി പാറയിൽ തുറന്നു പറയുന്നു. അന്നൊന്നും ഇക്കാര്യത്തിൽ ഒരു പബ്ലിസിറ്റിയും നൽകാൻ തയ്യാറായില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാതെ വൻ കൊള്ള നടത്തുമ്പോഴാണ് ബെന്നി പാറയിൽ എന്ന സാധാരണക്കാരനായ വ്യാപാരി തന്നെക്കൊണ്ട് ആകുന്ന സഹായവുമായി രംഗത്തു വന്നിരിക്കുന്നത്.

  അതും കിട്ടുന്ന ചെറിയ കമ്മീഷനിൽ നിന്ന് ഒരു ഭാഗം നൽകുന്നു എന്നതാണ് വലിയ കാര്യം. സർക്കാറുകൾ കാണിക്കാത്ത ഈ കാരുണ്യം പമ്പുടമ കാണിക്കുന്നതിൽ ഉപഭോക്താക്കളും വലിയ ഹാപ്പിയിലാണ്.  വിലക്കയറ്റം വൻതോതിൽ നിലനിൽക്കുന്ന ഈ കാലത്ത് വലിയൊരു ആശ്വാസമാണ് പമ്പുടമ നൽകുന്നത് എന്നാണ് ഇന്ധനം നിറയ്ക്കാൻ എത്തുന്ന ഓരോരുത്തരും പറയുന്നത്.
  Published by:Naseeba TC
  First published:
  )}