റിമാൻഡ് പ്രതി മരിച്ച സംഭവം: മധ്യമേഖല ജയിൽ ഡിഐജി അന്വേഷിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയി റിമാൻഡിൽ കഴിയവേ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീഖ് മരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: January 14, 2021, 12:16 PM IST
റിമാൻഡ് പ്രതി മരിച്ച സംഭവം: മധ്യമേഖല ജയിൽ ഡിഐജി അന്വേഷിക്കും
ഷഫീഖ്
  • Share this:
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവം മധ്യമേഖലാ ജയിൽ ഡിഐജി അന്വേഷിക്കും. ഡിഐജി കാക്കനാട് ജില്ലാ ജയിലിലും കോട്ടയം മെഡിക്കൽ കോളേജിലും എത്തി തെളിവെടുക്കും. ഷെഫീക്കിന് പരിക്കുകൾ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് ജയിൽ ഡി ജി പിക്ക് റിപ്പോർട്ട് നൽകി.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയി റിമാൻഡിൽ കഴിയവേ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫീഖ് മരിക്കുന്നത്. കസ്റ്റഡി മർദനത്തെ തുടർന്നാണ് ഷെഫീഖ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് ജയിൽ വകുപ്പിന്റെ അന്വേഷണം. മധ്യമേഖലാ ജയിൽ ഡിഐജിക്കാണ് അന്വേഷണച്ചുമതല.

You may also like:ഒരാഴ്ച്ചക്കിടയിൽ മരിച്ചത് രണ്ട് റിമാന്റ് പ്രതികൾ; പ്രതിക്കൂട്ടിൽ പൊലീസും ജയിൽ വകുപ്പും

ഷഫീക്കിന് കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഷഫീഖിനെ ജയിലിൽ എത്തിക്കുമ്പോൾ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നാണ് ഷഫീഖ് പറഞ്ഞത്. തിങ്കളാഴ്ച രാത്രി കാക്കനാട് എത്തിച്ച ഷഫീഖിനെ ക്വാറന്റീൻ സെന്റർലേക്ക് മാറ്റിയിരുന്നു. ഇതിനുശേഷം ഷെഫീക്കിന് അപസ്മാരം ഉണ്ടായി.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടങ്ങിയെത്തിയ ഷെഫീക്കിന് പിന്നീട് ശർദിൽ അനുഭവപ്പെട്ടു. വീണ്ടും എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശപ്രകാരമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

റിമാൻഡിൽ കഴിഞ്ഞ ഷഫീഖിനെ ജയിലിനോട് ചേർന്നുള്ള ക്വാറന്റൈൻ സെന്ററിൽ ആണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: January 14, 2021, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading